ഋഷഭ് പന്ത് ക്യാപ്റ്റന്‍; വിരാട് കോഹ്‌ലിയും ഡല്‍ഹി ടീമില്‍

വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചു
Virat Kohli returns Delhi team
Virat Kohlix
Updated on
1 min read

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഡല്‍ഹി ടീം നായകന്‍. സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഡല്‍ഹിക്കായി കളത്തിലെത്തും.

കോഹ്‌ലി, പന്ത് എന്നിവര്‍ക്കു പുറമേ ഇന്ത്യന്‍ താരം ഹര്‍ഷിത് റാണ, വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ, പേസര്‍ നവ്ദീപ് സയ്‌നി എന്നിവരും ടീമിലുണ്ട്. ഈ താരങ്ങള്‍ എല്ലാ മത്സരങ്ങളിലും കളിക്കാനിറങ്ങില്ല. ദേശീയ ടീമിനായി കളിക്കേണ്ടി വന്നാല്‍ കോഹ്‌ലിയും പന്തും ഹര്‍ഷിത് ഡല്‍ഹി ടീമിനായി ഇറങ്ങില്ല. ഇഷാന്ത്, നവ്ദീപ് സയ്‌നി എന്നിവരും എല്ലാ മത്സരങ്ങളും കളിക്കില്ല. അഡീഷണല്‍ താരങ്ങളായാണ് ഈ അഞ്ച് പേരും ടീമില്‍ ഇടം പിടിച്ചത്.

ആയുഷ് ബദോനിയാണ് ഡല്‍ഹി ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പന്തിന്റെ അഭാവത്തില്‍ താരമായിരിക്കും ടീമിനെ നയിക്കുക.

Virat Kohli returns Delhi team
ക്രീസ് വിട്ടിറങ്ങി സിക്സ്; പന്ത് കൊണ്ടത് കാമറാമാന്റെ കൈയിൽ; മത്സര ശേഷം ഓടിയെത്തി കെട്ടിപ്പിടിച്ച് ഹർദ്ദിക് (വിഡിയോ)

ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്നു വിരമിച്ച കോഹ്‌ലി നിലവില്‍ ഇന്ത്യയ്ക്കായി ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടെയുള്ള നീണ്ട ഇടവേളകള്‍ കളിയെ ബാധിക്കാതിരിക്കാനാണ് താരം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്.

ഈ വര്‍ഷം ആദ്യം കോഹ്‌ലി ഡല്‍ഹി ജേഴ്‌സിയില്‍ രഞ്ജി ട്രോഫിയിലെ ചില മത്സരങ്ങളും കളിച്ചിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു കോഹ്‌ലി ആഭ്യന്തര ക്രിക്കറ്റിലേക്ക് അന്ന് മടങ്ങിയെത്തിയത്.

Virat Kohli returns Delhi team
'10 പേരായാലും വീഴില്ല, അവർ കണ്ണൂരിന്റെ പോരാളികളാണ്!' (വിഡിയോ)
Summary

Rishabh Pant has been named captain of the Delhi team. veteran Virat Kohli also expected to feature in a couple of matches.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com