കോഹ്‌ലിക്ക് ലണ്ടനില്‍ ഫിറ്റ്‌നെസ് ടെസ്റ്റ്; ബിസിസിഐ നടപടി വിവാദത്തില്‍

രാജ്യത്തിന് പുറത്ത് ഫിറ്റ്‌നസ് പരിശോധനക്ക് വിധേയനായ ആദ്യത്തെ താരം വിരാട് കോഹ് ലിയാണെന്നാണ് റിപ്പോര്‍ട്ട്
Virat Kohli to give fitness test in London BCCI under scanner
വിരാട് കോഹ്ലിx
Updated on
1 min read

ലണ്ടന്‍: വിരാട് കോഹ്‌ലിക്ക് ലണ്ടനില്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാകാന്‍ അനുമതി നല്‍കിയ ബിസിസിഐ നടപടി വിവാദത്തില്‍. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെടെയുള്ളവര്‍ എത്തി പരിശോധനയ്ക്ക് വിധേയമായപ്പോള്‍ കോഹ്‌ലി യുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.

കുടുംബത്തോടൊപ്പം യുകെയില്‍ കഴിയുന്ന കോഹ്‌ലിക്ക് ലണ്ടനില്‍ ഫിറ്റ്‌നസ് ടെസ്റ്റ് എടുക്കാന്‍ ബിസിസിഐ പ്രത്യേക അനുമതി നല്‍കിയത് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. രാജ്യത്തിന് പുറത്ത് ഫിറ്റ്‌നസ് പരിശോധനക്ക് വിധേയനായ ആദ്യത്തെ താരം വിരാട് കോഹ്‌ലിയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് കളിക്കാരാരും ഇത്തരമൊരു ഇളവ് ആവശ്യപ്പെട്ടില്ല. വിരാട് ഇതിനായി അനുമതി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

Virat Kohli to give fitness test in London BCCI under scanner
അവസാന നിമിഷം മാഞ്ചസ്റ്ററിന് ആശ്വാസ ജയം; റൂബന്‍ അമോറിന് ജീവന്‍ തിരിച്ചു കിട്ടി

നിലവില്‍ ടി20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ച കോഹ്‌ലിക്ക് ഏകദിന മത്സരങ്ങളാകും കളിക്കുക. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ താരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ബിസിസിഐ ഫിസിയോതെറാപ്പിസ്റ്റുകളുടെയും സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് പരിശീലകരുടെയും സംഘം ലണ്ടനില്‍ നടന്ന കോഹ്‌ലിയുടെ ഫിറ്റ്നസ് റിപ്പോര്‍ട്ടുകള്‍ ബിസിസിഐക്ക് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Virat Kohli to give fitness test in London BCCI under scanner
കാഫ നേഷന്‍സ് കപ്പ്: ഇറാനോട് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ സന്ദേശ് ജിങ്കന്‍ പുറത്ത്

രണ്ടാംഘട്ട ഫിറ്റ്‌നസ് ടെസ്റ്റിന് കെ.എല്‍. രാഹുല്‍ , ആകാശ് ദീപ് , നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജദേജ, ഋഷഭ് പന്ത് എന്നിവര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കളിക്കാരുടെ യോ-യോ സ്‌കോറുകളുടെ വിലയിരുത്തലും സ്‌ട്രെങ്ത് ടെസ്റ്റും ഉള്‍പ്പെട്ടതാണ് ഫിറ്റ്‌നസ് ടെസ്റ്റ്. യോ-യോ ടെസ്റ്റിനു പുറമെ പുതുതായി ബ്രോങ്കോ ടെസ്റ്റും ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധനക്കായി അവതരിപ്പിച്ചിട്ടുണ്ട്. റഗ്ബി പരിശീലനത്തിനു സമാനമായി 20 മീറ്റര്‍, 40 മീറ്റര്‍, 60 മീറ്റര്‍ എന്നിങ്ങനെ ഷട്ടില്‍ റണ്ണാണ് ബ്രോങ്കോ ടെസ്റ്റിലുള്ളത്.

Summary

Virat Kohli only Indian cricketer to give fitness test in London, BCCI under scanner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com