'അയ്യർ നിറഞ്ഞാടി'; കോഹ്‌ലിക്കും അർധ സെഞ്ച്വറി, പഞ്ചാബിന് വിജയ ലക്ഷ്യം 223 റൺസ്

ഓപ്പണറായ ജേക്കബ് ബെതേൽ നിരാശപെടുത്തിയപ്പോൾ വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
IPL 2026
Virat Kohli, Venkatesh Iyer Shine as RCB Smash 222 Against Punjab Kings.ipl/x
Updated on
1 min read

ധര്‍മശാല: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ മികച്ച സ്‌കോർ അടിച്ചെടുത്ത് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് ആണ് ബംഗളുരു നേടിയത്. വെങ്കിടേഷ് അയ്യർ,വിരാട് കോഹ്‌ലി എന്നിവർ ടീമിനായി അർധ സെഞ്ച്വറി നേടി.

IPL 2026
'സുരക്ഷിതമായി സ്കോർ ചെയ്യു'; ഫിഫ ലോകകപ്പ് തീമിൽ 'കോണ്ടം'; ആരാധകർക്ക് സൗജന്യം

നേരത്തെ, ടോസ് നേടിയ പഞ്ചാബ് ബംഗളുരുവിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ഓപ്പണറായ ജേക്കബ് ബെതേൽ നിരാശപെടുത്തിയപ്പോൾ വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 7 പന്തിൽ നിന്ന് 11 റൺസ് നേടി ജേക്കബ് ബെഥേൽ പുറത്തായി. 37 പന്തിൽ 58 റൺസ് അടിച്ചെടുത്ത വിരാട് കോഹ്‌ലിയെ യുസ്‍വേന്ദ്ര ചഹലാണ് പുറത്താക്കിയത്. തുടർന്ന് കളത്തിലെത്തിയ ദേവ്ദത്ത് പടിക്കൽ 25 പന്തിൽ 45 റൺസും നേടിയതോടെ ടീമിന്റെ ആത്മവിശ്വാസം വർധിച്ചു.

IPL 2026
പ്ലേ ഓഫിലെത്താന്‍ മരണക്കളി വേണം; നിര്‍ണായക താരം പുറത്ത്; മുംബൈ ഇന്ത്യന്‍സിന് കനത്ത അടി

നാലാമനായി കളത്തിലിറങ്ങിയ വെങ്കടേഷ് അയ്യർ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. പുറത്താകാതെ 40 പന്തിൽ 73 റൺസ് ആണ് താരം നേടിയത്. നാല് സിക്സറുകളും 8 ഫോറും അടങ്ങുന്നത് ആയിരുന്നു താരത്തിന്റെ ഇന്നിങ്സ്. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റും യുസ്‍വേന്ദ്ര ചഹൽ, അർഷ് ദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Summary

Virat Kohli, Venkatesh Iyer Shine as RCB Smash 222 Against Punjab Kings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com