ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'കുംബ്ലെയുടെ ഒരു നടപടിയോടും കോഹ്‌ലി യോജിച്ചില്ല'- വെളിപ്പെടുത്തല്‍

'കുംബ്ലെയുടെ ഒരു നടപടിയോടും കോഹ്‌ലി യോജിച്ചില്ല'- വെളിപ്പെടുത്തല്‍
Published on

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് അല്‍പ്പായുസായിരുന്നു ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയ്ക്ക്. സ്ഥാനമേറ്റ് ഒരു കൊല്ലത്തിനുള്ളില്‍ തന്നെ കുംബ്ലെ രാജി വച്ചു. അന്നത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് കുംബ്ലെയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നതെന്ന് അന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 

അന്ന് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങളായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. മുന്‍ ബിസിസിഐ അഡ്മിനിസ്‌ട്രേറ്റര്‍ രത്‌നാകര്‍ ഷെട്ടിയുടെ പുസ്തകമായ 'ഒണ്‍ ബോര്‍ഡ്: ടെസ്റ്റ്, ട്രയല്‍, ട്രൈംഫ്, മൈ ഇയേഴ്‌സ് ഇന്‍ ബിസിസിഐ' എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. 

2017ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് കുംബ്ലെ പരിശീലക സ്ഥാനം രാജിവച്ചത്. 

കുംബ്ലെ- കോഹ്‌ലി വിവാദം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ വഴിതുറന്ന സംഭവമായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള കാരണങ്ങളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. ഇരുവരും തമ്മില്‍ പല കാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നില്ലെന്നും രത്‌നാകര്‍ ഷെട്ടി വ്യക്തമാക്കുന്നു. 

കുംബ്ലെ പരിശീലകനായി തുടരുന്നതില്‍ പലര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. കുംബ്ലെയും കോഹ്‌ലിയും എല്ലായ്‌പ്പോഴും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. കോച്ചിനേക്കാള്‍ ക്യാപ്റ്റനായിരുന്നു ടീമില്‍ മേല്‍ക്കൈ- പുസ്തകത്തില്‍ പറയുന്നു. 

പരിശീലകനെന്ന നിലയില്‍ താരങ്ങളെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നില്ല കുംബ്ലെയ്‌ക്കെന്ന അഭിപ്രായമായിരുന്നു കോഹ്‌ലിക്ക്. താരങ്ങള്‍ക്കൊപ്പം ഒരു ഘട്ടത്തിലും കുംബ്ലെ നില്‍ക്കാറുണ്ടായിരുന്നില്ലെന്നും ടീമില്‍ അനാവശ്യ ടെന്‍ഷന്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നതായും കോഹ്‌ലിക്ക് അഭിപ്രായമുണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com