'പാകിസ്ഥാനില്‍ സെഞ്ചുറി നേടുന്നത് കാണണം', കോഹ്‌ലിയോട് പാക് ആരാധകന്‍

ഗ്യാലറിയില്‍ ഒരാള്‍ കോഹ് ലിയുടെ പോസ്റ്റുമായി നില്‍ക്കുന്നതാണ് ക്യാമറ കണ്ണുകളില്‍ ഉടക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഏറെ ആരാധകരുള്ള ഇടമാണ് പാകിസ്ഥാന്‍. സമൂഹമാധ്യമങ്ങളിലൂടേയും മറ്റും അവരത് പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. ഇപ്പോള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന് ഇടയില്‍ ഗ്യാലറിയില്‍ നിന്നും അതുപോലൊരു സ്‌നേഹ പ്രകടനമുണ്ടായി. 

മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം. ഗ്യാലറിയില്‍ ഒരാള്‍ കോഹ് ലിയുടെ പോസ്റ്റുമായി നില്‍ക്കുന്നതാണ് ക്യാമറ കണ്ണുകളില്‍ ഉടക്കിയത്. കോഹ് ലിയുടെ ഫോട്ടോയ്‌ക്കൊപ്പം തന്റെ ഒരു ആഗ്രഹവും ആ ആരാധകന്‍ എഴുതിയിട്ടുണ്ട്. 

നിങ്ങള്‍ പാകിസ്ഥാനില്‍ സെഞ്ചുറി നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഗ്യാലറിയില്‍ മറ്റ് പാകിസ്ഥാന്‍ കളിക്കാരുടെ പോസ്റ്ററുകള്‍ക്കൊപ്പമാണ് കോഹ് ലിയുടെ പോസ്റ്ററും ഉയര്‍ന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

2008ന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ അല്ലാതെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിട്ടില്ല. ഒരു ഫോര്‍മാറ്റിലും കോഹ്‌ലി ഒരു മത്സരവും പാകിസ്ഥാനില്‍ കളിച്ചിട്ടുമില്ല. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ പാകിസ്ഥാന് എതിരെ മികച്ച റെക്കോര്‍ഡ് ആണ് കോഹ് ലിക്കുള്ളത്. 

പാകിസ്ഥാന് എതിരെ 13 ഏകദിനങ്ങളില്‍ നിന്ന് കോഹ് ലി 536 റണ്‍സ് നേടി. 48.72 ആണ് ശരാശരി. ട്വന്റി20യില്‍ 7 കളിയില്‍ നിന്ന് 311 റണ്‍സ് ആണ് പാകിസ്ഥാന് എതിരെ കോഹ് ലി കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 77.75. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com