

കറാച്ചി: സമീപ കാലത്തായി പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ അവസ്ഥ ദയനീയമാണ്. കളിക്കാരുടെ ഫോം മാത്രമല്ല, പാക് ക്രിക്കറ്റ് ബോര്‍ഡിലെ നിരന്തരമാറ്റങ്ങളും ഈ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. പഴയകാല ക്രിക്കറ്റ് പ്രതാപികളായ പാക് താരങ്ങളായി ഇമ്രാനെയും വസീം അക്രത്തിനെയും (Wasim Akram) അക്തര്‍ തുടങ്ങിയവരുടെ സംഭാവനകളും ഇതോടെ ആളുകള്‍ പതുക്കെ മറക്കാന്‍ തുടങ്ങിയിരിക്കുന്നു.
അടുത്തിടെ അക്രമിന് അക്രമിന് ആദരമര്‍പ്പിക്കാനായി പാകിസ്ഥാനിലെ ഹൈദരാബാദിലെ നിയാസ് സ്റ്റേഡിയത്തിനു പുറത്ത് അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തു. എന്നാല്‍ ആദരമര്‍പ്പിക്കാന്‍ ചെയ്ത പ്രവൃത്തി ട്രോളായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിചിത്ര രൂപത്തിലുള്ള അക്രത്തിന്റെ പ്രതിമയാണ് ട്രോളുകളേറ്റുവാങ്ങിയത്. 1999 ലോകകപ്പിലെ ജേഴ്സിയിലുള്ള അക്രത്തിന്റെ ബൗളിങ് ആക്ഷനിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിമ ആരുടേതാണെന്നറിയാന്‍ പേരെഴുതിവെക്കേണ്ടുന്ന സ്ഥിതിയാണ്. അത്രയ്ക്ക് വികലമാണ് പ്രതിമ.
2025 ഏപ്രിലിലാണ് പ്രതിമയുടെ അനാച്ഛാദനം നടന്നതെങ്കിലും ഇപ്പോഴാണ് വികലമായ രൂപത്തിന്റെ പേരില്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്ത് അക്രമമാണ് ഈ കാണിച്ചുവെച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പ്രതിമ കണ്ട് വസീം അക്രം തല കറങ്ങി വീണിരിക്കാമെന്നുമാണ് ചിലരുടെ കമന്റ്.
പാകിസ്ഥാന്റെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അക്രം. ടീമിനായി 104 ടെസ്റ്റ് മത്സരങ്ങളും 356 ഏകദിനങ്ങളും കളിച്ച അക്രം ടെസ്റ്റില്‍ 414 വിക്കറ്റുകളും ഏകദിനത്തില്‍ 502 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
2025 ഏപ്രിലിലാണ് പ്രതിമയുടെ അനാച്ഛാദനം നടന്നതെങ്കിലും ഇപ്പോഴാണ് വികലമായ രൂപത്തിന്റെ പേരില്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്ത് അക്രമമാണ് ഈ കാണിച്ചുവെച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പ്രതിമ കണ്ട് വസീം അക്രം തല കറങ്ങി വീണിരിക്കാമെന്നുമാണ് ചിലരുടെ കമന്റ്.
പാകിസ്ഥാന്റെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അക്രം. ടീമിനായി 104 ടെസ്റ്റ് മത്സരങ്ങളും 356 ഏകദിനങ്ങളും കളിച്ച അക്രം ടെസ്റ്റില്‍ 414 വിക്കറ്റുകളും ഏകദിനത്തില്‍ 502 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
