ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'വിന്‍ഡീസ് ജയിക്കുമ്പോള്‍ റം ഫ്രീ'-  എന്നാല്‍ അതും കൊണ്ടു ഇങ്ങു പോരെന്ന് മറുപടി

അതിനിടെ രണ്ടാം പോരാട്ടം വിജയിച്ചതിന്നു പിന്നാലെ ഒരു വിന്‍ഡീസ് ആരാധകന്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ആരാധക ശ്രദ്ധയിലെത്തുന്നത്
Published on

ബ്രിഡ്ജ് ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലെ വിന്‍ഡീസ് ജയം നീണ്ട ഇടവേളയ്ക്ക് ശേഷമുള്ളതായിരുന്നു. ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ട ആതിഥേയര്‍ രണ്ടാം പോരാട്ടം വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന പോരാട്ടം ഇതോടെ ഇരു ടീമുകള്‍ക്കും നിര്‍ണായകം. 

അതിനിടെ രണ്ടാം പോരാട്ടം വിജയിച്ചതിന്നു പിന്നാലെ ഒരു വിന്‍ഡീസ് ആരാധകന്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ആരാധക ശ്രദ്ധയിലെത്തുന്നത്. ഈ ട്വീറ്റ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് രസകരമായ മറ്റൊരു കുറിപ്പിലൂടെ റീട്വീറ്റും ചെയ്തതോടെയാണ് വൈറലായത്.  

'വിന്‍ഡീസ് വിജയിക്കുമ്പോള്‍ റം ഫ്രീ'- എന്നായിരുന്നു ട്വീറ്റ്. പൊതുയിടത്തിൽ സ്ഥാപിച്ച ഒരു ബോർഡിൽ ചോക്ക് കൊണ്ട് എഴുതി വച്ചതിന്റെ ചിത്രമാണ് ആരാധകൻ പങ്കിട്ടത്.

വിന്‍ഡീസ് ജയിച്ചതിനു പിന്നാലെ ഈ ട്വീറ്റ് പങ്കിട്ട് വിന്‍ഡീസ് ബോര്‍ഡ് കുറിച്ചു- 'റമ്മും കൊണ്ടു വരിക'- രണ്ട് ട്വീറ്റുകളും ആരാധകര്‍ ഏറ്റെടുത്തു. 

മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിന്‍ഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 181 റണ്‍സില്‍ എല്ലാവരും പുറത്തായി. വിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 36.4 ഓവറില്‍ 182 റണ്‍സെടുത്താണ് വിജയം പിടിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു ജയം സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിന പോരാട്ടം നാളെ അരങ്ങേറും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com