Adam Zampa celebrates wicket
West Indies vs Australiax

ആദ്യം ടെസ്റ്റില്‍, പിന്നാലെ ടി20യിലും ഓസീസ് സര്‍വാധിപത്യം! തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്

രണ്ട് പരമ്പരകളിലുമായി 8-0ത്തിന് വൈറ്റ്‌വാഷ്
Published on

ബാസറ്റാറെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും തൂത്തുവാരി ഓസ്‌ട്രേലിയ. 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഓസീസ് നേരത്തെ തൂത്തുവാരിയിരുന്നു. ഇതോടെ പര്യടനത്തില്‍ 8-0ത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ് ഓസ്‌ട്രേലിയ സ്ഥാപിച്ചത്.

അഞ്ചാം പോരില്‍ 3 വിക്കറ്റ് ജയമാണ് ഓസ്‌ട്രേലിയ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 19.4 ഓവറില്‍ 170 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസ് 17 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്താണ് വിജയിച്ചത്.

Adam Zampa celebrates wicket
ഇന്ത്യ- പാകിസ്ഥാന്‍ 'ബ്ലോക്ക്ബസ്റ്റര്‍' സെപ്റ്റംബര്‍ 14ന്; അറിയാം ഏഷ്യാ കപ്പ് ടി20 മത്സരക്രമം

വിജയത്തിലേക്ക് ബാറ്റെടുത്ത ഓസീസ് തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് തിരിച്ചു വന്നു. 18 പന്തില്‍ 32 റണ്‍സെടുത്ത കാമറോണ്‍ ഗ്രീനാണ് ടോപ് സ്‌കോറര്‍. 12 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 30 റണ്‍സെടുത്ത ടിം ഡേവിഡ്, 17 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 37 റണ്‍സെടുത്ത മിച്ചല്‍ ഓവന്‍ എന്നിവരുടെ മികവാണ് ഓസീസിന് ജയമൊരുക്കിയത്.

നേരത്തെ വിന്‍ഡീസും തുടക്കത്തില്‍ പതറി. പിന്നീട് അര്‍ധ സെഞ്ച്വറിയുമായി പോരാട്ടം നയിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ മികവാണ് അവര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 31 പന്തില്‍ 3 സിക്‌സും ഫോറും തൂക്കി 52 റണ്‍സെടുത്തു. ഷര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് 17 പന്തില്‍ 35 റണ്‍സടിച്ച് ഹെറ്റ്‌മെയറെ പിന്തുണച്ചു. ജാസന്‍ ഹോള്‍ഡര്‍ 20 റണ്‍സെടുത്തു.

Adam Zampa celebrates wicket
2022ല്‍ അരങ്ങേറ്റ ടെസ്റ്റ് മാത്രം കളിച്ചു! ജാമി ഓവര്‍ടന്‍ വീണ്ടും ഇംഗ്ലണ്ട് ടീമില്‍
Summary

West Indies vs Australia: Australia completed a dominant whitewash against West Indies, winning all eight matches of their tour. Australia beat West Indies by 3 wickets in the final match of the series.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com