റോസ്റ്റന്‍ 'ചെയ്‌സിങ്'! പാകിസ്ഥാനെ വീഴ്ത്തി വിന്‍ഡീസ്, പരമ്പരയില്‍ ഒപ്പം

മഴയെ തുടര്‍ന്നു ഓവറുകള്‍ വെട്ടിച്ചുരുക്കി
The batting of Sherfane Rutherford and Roston Chase
ഷെർഫെയൻ റുതർഫോർഡ്, റോസ്റ്റൻ ചെയ്സ് (West Indies vs Pakistan)x
Updated on
1 min read

ടറൗബ: പാകിസ്ഥാനെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇതോടെ പരമ്പരയില്‍ വിന്‍ഡീസ് 1-1നു ഒപ്പമെത്തി. മഴയെ തുടര്‍ന്നു മത്സരം 37 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 37 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കണ്ടെത്തിയത്.

വിന്‍ഡീസ് ബാറ്റിങിനു ഇറങ്ങിയപ്പോള്‍ അവരുടെ ലക്ഷ്യം 35 ഓവറില്‍ 181 റണ്‍സാക്കി പുനര്‍നിശ്ചയിച്ചു. വിന്‍ഡീസ് 33.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.

47 പന്തില്‍ 49 റണ്‍സെടുത്ത റോസ്റ്റന്‍ ചെയ്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരം പുറത്താകാതെ നിന്നു. 33 പന്തില്‍ 45 റണ്‍സെടുത്ത ഷെര്‍ഫയ്ന്‍ റുതര്‍ഫോര്‍ഡ്, 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ് എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ജസ്റ്റിന്‍ ഗ്രീവ്‌സ് 26 റണ്‍സുമായി പുറത്താകാതെ നിന്നു.

The batting of Sherfane Rutherford and Roston Chase
'കോഹ്‌ലിയാണ് വിളിക്കുന്നത്, ആണോ ഞാന്‍ ധോനിയാണ്!'; മനീഷ് കരുതി പ്രാങ്കാണെന്ന്, പക്ഷേ...

നേരത്തെ 36 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഹസന്‍ നവാസാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഹുസൈന്‍ തലത് 31 റണ്‍സ് കണ്ടെത്തി. സയം ആയുബ് 23 റണ്‍സും അബ്ദുല്ല ഷഫീഖ് 26 റണ്‍സും സ്വന്തമാക്കി.

വിന്‍ഡീസിനായി ജയ്ഡന്‍ സീല്‍സ് 3 വിക്കറ്റുകള്‍ വീഴ്ത്തി. റോസ്റ്റന്‍ ചെയ്‌സാണ് കളിയിലെ താരമായത്.

The batting of Sherfane Rutherford and Roston Chase
സല ഉള്‍പ്പെടെ പെനാല്‍റ്റി പാഴാക്കി; ലിവര്‍പൂളിനെ ഞെട്ടിച്ച് ക്രിസ്റ്റല്‍ പാലസ്; വെംബ്ലിയില്‍ മറ്റൊരു കിരീട ചരിതത്തിന്റെ കാലൊപ്പ്!
Summary

West Indies vs Pakistan: An all-round effort from Roston Chase and Sherfane Rutherford's blitz helped West Indies secure a five-wicket win in the second ODI on Sunday, August 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com