

ഐപിഎല്‍ മത്സരങ്ങളുടെ സ്വഭാവം മാറിയെന്നും താനുള്‍പ്പെടെയുള്ളവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി. ഐപിഎല്ലില്‍ പ്രസ്‌ക്തി നഷ്ടപ്പെടാതെ തന്റെ മികച്ച ബാറ്റിങ് സ്‌ട്രോക്കുകള്‍ പുനരാവിഷ്‌കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും ധോനി പറഞ്ഞു.ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദാണെങ്കിലും ടീമില്‍ തീരുമാനമെടുക്കുന്നത് താനാണെന്ന വിമര്‍ശനങ്ങളെയും ധോനി തള്ളി.
മുംബൈ ഇന്ത്യന്‍സിനെതിരായ ചെന്നൈയുടെ വിജയത്തില്‍ ജിയോസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു ധോനി. 'ബാറ്റര്‍മാര്‍ ഇപ്പോള്‍ റിസ്‌ക് എടുക്കാന്‍ തയാറാണ്, നല്ല ഷോട്ട് സെലക്ഷനിലൂടെ വലിയ സ്‌ട്രോക്കുകള്‍ കളിക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഫാസ്റ്റ് ബൗളര്‍ക്കെതിരെ റിവേഴ്സ് സ്‌കൂപ്പ്, സ്വീപ്പ് അല്ലെങ്കില്‍ റിവേഴ്സ് സ്വീപ്പും ചെയ്യും. ഞാനും വ്യത്യസ്തനല്ല, ഞാനും സാഹചര്യങ്ങളുമായി ഇണങ്ങണം. ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇതാണ് ശ്രദ്ധിക്കുന്നത്' ധോനി പറഞ്ഞു.
'2008 ല്‍ ഞങ്ങള്‍ ടി20 കളിച്ച രീതിയും കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഐപിഎല്‍ കളിച്ച രീതിയും വളരെ വ്യത്യസ്തമാണ്. നേരത്തെ വിക്കറ്റുകളില്‍ ധാരാളം ടേണ്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമാണിവ' ധോനി പറഞ്ഞു.
2024 ഐപിഎല്‍ സീസണിലാണ് ഋതുരാജ് ഗെയ്ക്വാദ് ചെന്നൈ നായകനാകുന്നത്. അന്നുമുതല്‍ ടീമില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ധോനി തന്നെയാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഋതുരാജുമായി ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും തന്റെ ഉപദേശം സ്വീകരിക്കണമെന്ന് പ്രേരിപ്പിക്കാറില്ലെന്നും ധോനി പറഞ്ഞു.
ഋതുരാജ് കുറച്ചുകാലമായി ടീമിന്റെ ഭാഗമാണ്. നല്ല പെരുമാറ്റമാണ്, വളരെ ശാന്തനാണ്, താരത്തെ നായകനാക്കുന്നതില്‍ പരിഗണിച്ചതിന്റെ കാരണവും അതാണ്. താന്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അത് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഋതുരാജിനോട് പറഞ്ഞിരുന്നു. കഴിയുന്നത്ര ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്ന ഘട്ടത്തില്‍ മാറി നില്‍ക്കാറാണ് പതിവെന്നും ധോനി പറഞ്ഞു. ടീമിലെ 99 ശതമാനം തീരുമാനങ്ങളും ഋതുരാജിന്റേതാണ്, ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ - ബൗളിങ് മാറ്റങ്ങള്‍, ഫീല്‍ഡ് പ്ലേസ്മെന്റുകള്‍ എല്ലാം അദ്ദേഹത്തിന്റെതായിരുന്നു ധോനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates