പണം വാരുന്നത് ആരെല്ലാം? ഐപിഎല്‍ മെഗാ താര ലേലത്തിലേക്ക് കണ്ണുവെച്ച് ക്രിക്കറ്റ് ലോകം

രാവിലെ 11 മണിക്ക് ബംഗളൂരിവില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന താര ലേലത്തിന് തുടക്കമാവും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ബംഗളൂരു: ഐപിഎല്‍ മെഗാ താര ലേലം നാളെ. രാവിലെ 11 മണിക്ക് ബംഗളൂരിവില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന താര ലേലത്തിന് തുടക്കമാവും. താര ലേലത്തില്‍ പണം വാരുന്നത് ആരെല്ലാം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

590 കളിക്കാരുടെ പേരുകളാണ് ഐപിഎല്‍ താര ലേലത്തിലേക്ക് എത്തുന്നത്. ഇതില്‍ 370 ഇന്ത്യന്‍ കളിക്കാരും 220 ഇന്ത്യന്‍ താരങ്ങളും ഉണ്ട്. മറ്റ് എട്ട് വമ്പന്മാരോടൊപ്പം ഐപിഎല്ലില്‍ പുതിയതായി എത്തിയ അഹമ്മദാബാദ്, ലഖ്‌നൗ ടീമുകള്‍ തങ്ങളുടെ ആദ്യ താര ലേല പോരിനായി ഇറങ്ങും. 

അടുത്ത 5 വര്‍ഷത്തേക്കുള്ള ടീമിനെ മനസില്‍ കണ്ടാവും ഫ്രാഞ്ചൈസികള്‍ താര ലേലത്തില്‍ എത്തുന്നത്. കൊല്‍ക്കത്ത, പഞ്ചാബ്, ബാംഗ്ലൂര്‍ ടീമുകള്‍ക്ക് ക്യാപ്റ്റനാവാന്‍ പാകത്തില്‍ താരത്തേയും താര ലേലത്തില്‍ നിന്ന് കണ്ടെത്തണം. 17 ഇന്ത്യന്‍ കളിക്കാരുടെ അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. 

ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷന്‍ കിഷന്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലേലത്തിലേക്ക് എത്തുന്ന പ്രമുഖ ഇന്ത്യന്‍ കളിക്കാര്‍. 

34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപ

48 കളിക്കാരാണ് അടിസ്ഥാന വില രണ്ട് കോടിയായുള്ളത്. 1.5 കോടി രൂപ അടിസ്ഥാന വിലയായുള്ളത് 20 കളിക്കാരും. 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ഐപിഎല്ലിനായി എത്തുന്നത്, 47 കളിക്കാര്‍. 

34 വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും താര ലേലത്തിന്

34 വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 33 സൗത്ത് ആഫ്രിക്കന്‍ കളിക്കാരുടേയും 24 ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് കളിക്കാരുടേയും 23 ശ്രീലങ്കന്‍ കളിക്കാരുടേയും പേരുകള്‍ താര ലേലത്തിലേക്ക് എത്തും. 17 അഫ്ഗാന്‍ കളിക്കാരാണ് താര ലേലത്തിനായി എത്തുക. ബംഗ്ലാദേശിന്റേയും അയര്‍ലന്‍ഡിന്റേയും 5 വീതം താരങ്ങള്‍. നമീബിയയുടെ മൂന്നും സ്‌കോട്ട്‌ലന്‍ഡിന്റെ രണ്ടും കളിക്കാരുണ്ട്. സിംബാബ്വെ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കളിക്കാര്‍ വീതം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com