എന്തുകൊണ്ട് പൃഥ്വി ഷായ്ക്ക് പകരം ഓപ്പണറായി സ്റ്റീവ് സ്മിത്ത്? ഋഷഭ് പന്തിന്റെ വിശദീകരണം

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ കളിയില്‍ പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവ് സ്മിത്ത് ആണ് ഡല്‍ഹിക്ക് വേണ്ടി ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ കളിയില്‍ പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവ് സ്മിത്ത് ആണ് ഡല്‍ഹിക്ക് വേണ്ടി ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇതിന്റെ കാരണം വിശദീകരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. 

പരിക്കിനെ തുടര്‍ന്നാണ് പൃഥ്വി ഷായ്ക്ക് കളിക്കാന്‍ കഴിയാത്തത് എന്നാണ് ഋഷഭ് പന്ത് ടോസിന്റെ സമയം പറഞ്ഞത്. അതോടെ സ്റ്റീവ് സ്മിത്ത് ടീമിലേക്ക് എത്തി. എന്നാല്‍ പ്ലേഓഫ് ഡല്‍ഹി ഏതാണ്ട് ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്റ്റീവ് സ്മിത്തിന് അവസരം ലഭിച്ചേക്കും എന്ന് നേരത്തെ തന്നെ വിലയിരുത്തല്‍ ഉയര്‍ന്നിരുന്നു. 

കളിയില്‍ ഡല്‍ഹിക്ക് ടോസ് നഷ്ട്‌പ്പെട്ടിരുന്നു. എങ്കിലും ആദ്യം ബാറ്റ് ചെയ്യാനാണ് ടീം താത്പര്യപ്പെട്ടിരുന്നത് എന്നാണ് ഋഷഭ് പന്ത് പ്രതികരിച്ചത്. ഇവിടുത്തെ സാഹചര്യങ്ങള്‍ എന്താണെന്ന് അറിയില്ല. 150-160 റണ്‍സ് നല്ലതായിരിക്കും. പ്രത്യേകിച്ച് വിക്കറ്റ് സ്ലോ ആയിരിക്കും എന്ന് വിലയിരുത്തുന്നതിനാല്‍, ഋഷഭ് പന്ത് പറഞ്ഞു. 

ഒരു സമയം ഒരു മത്സരം എന്ന നിലയിലാണ് മുന്‍പോട്ട് പോകുന്നത്. ഈ മത്സരവും ജയിച്ച് പ്ലേഓഫ് ഉറപ്പിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും ഋഷഭ് പന്ത് പറഞ്ഞു.  ഇന്ന് ലഭിച്ച അവസരം സ്റ്റീവ് സ്മിത്തിന് മുതലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും അവസരം ലഭിക്കുക എന്നത് പ്രയാസമാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com