'മള്‍ഡര്‍ പേടിച്ചു, അവസരം തുലച്ചു'; ചെയ്തത് മണ്ടത്തരമെന്ന് ഗെയ്ല്‍

ട്രിപ്പിള്‍ സെഞ്ച്വറി നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു മള്‍ഡര്‍
 Wiaan Mulder
Wiaan Mulder ഫയൽ/ എപി
Updated on
2 min read

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, ടെസ്റ്റില്‍ ക്വാഡ്രബിള്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡ്... തുടങ്ങിയ അനുപമ നേട്ടങ്ങളെല്ലാം ടീമിനു വേണ്ടി വേണ്ടെന്നു വച്ച ദക്ഷിണാഫ്രിക്കയുടെ താത്കാലിക നായകന്‍ വിയാന്‍ മള്‍ഡര്‍ ആണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. ട്രിപ്പിള്‍ സെഞ്ച്വറി നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു മള്‍ഡര്‍. സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 626 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ലഞ്ചിനു പിരിഞ്ഞതിനു പിന്നാലെയാണ് ടീമിന്റെ തീരുമാനം വന്നത്.

ലഞ്ചിനു പിരിയുമ്പോള്‍ മള്‍ഡര്‍ 367 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 334 പന്തുകള്‍ നേരിട്ട് 49 ഫോറും 4 സിക്സും സഹിതമായിരുന്നു ബാറ്റിങ്. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഏക ക്വാഡ്രബിള്‍ സെഞ്ച്വറിയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലാണ്. ഈ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരം മള്‍ഡര്‍ക്കുണ്ടായിരുന്നു. നേട്ടത്തിലേക്ക് 35 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളു. എന്നാല്‍ താരം ആ ചരിത്ര നേട്ടം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ടീമിന് വേണ്ടി സ്വന്തം നേട്ടങ്ങള്‍ വേണ്ടെന്ന് വച്ച വിയാന്‍ മള്‍ഡറെ ക്രിക്കറ്റ് ലോകത്ത് ഒരു വിഭാഗം പ്രശംസിക്കുമ്പോള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. വലിയ മണ്ടത്തരമാണ് മള്‍ഡര്‍ കാണിച്ചതെന്നാണ് ക്രിസ് ഗെയ്‌ലിന്റെ പ്രതികരണം.

'നിങ്ങള്‍ 367 റണ്‍സ് എടുത്ത് നില്‍ക്കുന്നു. റെക്കോര്‍ഡിനായി അവസരം പ്രയോജനപ്പെടുത്തണമായിരുന്നു. നിങ്ങള്‍ക്ക് ഒരു ഇതിഹാസമാകണമെങ്കില്‍ നിങ്ങള്‍ എങ്ങനെ ഒരു ഇതിഹാസമാകാന്‍ പോകുന്നു എന്നതും പ്രധാനമാണ്. ഒരു ഇതിഹാസമാകുന്നതിലൂടെ റെക്കോര്‍ഡുകള്‍ വരുന്നു,'- ഗെയ്ല്‍ ടോക്ക്‌സ്‌പോര്‍ട്ടിനോട് പറഞ്ഞു.

'അത് നേടാന്‍ ശ്രമിക്കാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള പിഴവായി ഞാന്‍ കരുതുന്നു. അദ്ദേഹം അത് നേടുമോ ഇല്ലയോ എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ 367 റണ്‍സില്‍ അദ്ദേഹം ഡിക്ലയര്‍ ചെയ്തു. ഒരു ടെസ്റ്റ് മത്സരത്തില്‍ 400 റണ്‍സ് നേടാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായിരുന്നു അത്. ചെറുപ്പക്കാരാ, നീ അത് തകര്‍ത്തു. 400 റണ്‍സ് നേടാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ അതിന് ശ്രമിച്ചേനെ. അത്തരമൊരു അവസരം ലഭിക്കുമ്പോഴെല്ലാം നിങ്ങള്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമായിരുന്നു. ഒരുപക്ഷേ അദ്ദേഹം പരിഭ്രാന്തനായിരിക്കാം, ആ സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കാം.- ഗെയ്ല്‍ പറഞ്ഞു.

 Wiaan Mulder
പാകിസ്ഥാനില്‍ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയ; ഐസിസി അംപയര്‍ ബിസ്മില്ല ജന്‍ ഷിന്‍വാരി അന്തരിച്ചു

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറെന്ന നേട്ടത്തിലാണ് മള്‍ഡര്‍ എത്തിയത്. താരം വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്സിന്റെ 365 റണ്‍സ് മറികടന്നു. ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡ് മള്‍ഡര്‍ ആദ്യ ദിനത്തില്‍ തന്നെ സ്വന്തമാക്കിയിരുന്നു. നായകനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറിയടിക്കുന്ന മൂന്നാമത്തെ താരമായും മള്‍ഡര്‍ മാറിയിരുന്നു. ടെംബ ബവുമയ്ക്കു പകരമാണ് താരം താത്കാലികമായി ടീമിനെ നയിക്കുന്നത്.

 Wiaan Mulder
'ഇതിഹാസങ്ങള്‍ക്ക് പകരക്കാരന്‍, ഗില്‍ 'ഫാബ് ഫോറില്‍' ഇടം നേടാന്‍ യോഗ്യന്‍'; പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് താരം
Summary

Wiaan Mulder blew chance at 400, panicked under pressure: Gayle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com