ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ക്രിസ്റ്റ്യാനോയുടെ പോർച്ചു​ഗൽ ​ഗ്രൂപ്പ് ഘട്ടം കടക്കുമോ? യൂറോ പ്രീക്വാർട്ടർ സാധ്യതകൾ ഇങ്ങനെ

യൂറോ 2020ലെ മരണ ​ഗ്രൂപ്പിൽ ക്രിസ്റ്റ്യാനോയുടെ പോർച്ചു​ഗൽ പ്രീക്വാർട്ടർ കടക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ
Published on

നിലവിലെ യൂറോ ചാമ്പ്യന്മാർ ​ഗ്രൂപ്പ് ഘട്ടം പിന്നിടാതെ പുറത്താവുമോ? യൂറോ 2020ലെ മരണ ​ഗ്രൂപ്പിൽ ക്രിസ്റ്റ്യാനോയുടെ പോർച്ചു​ഗൽ പ്രീക്വാർട്ടർ കടക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. പോർച്ചു​ഗലിന്റെ സാധ്യതകൾ ഇങ്ങനെയാണ്...

നിലവിൽ ​ഗ്രൂപ്പ് എഫിൽ ഒരു തോൽവിയും ഒരു ജയവുമായി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് പോർച്ചു​ഗൽ. രണ്ടാം സ്ഥാനത്തും മൂന്നാമതുമുള്ള ജർമനിക്കും പോർച്ചു​ഗല്ലിനും മൂന്ന് പോയിന്റ് വീതം. നാല് പോയിന്റോടെ ​ഗ്രൂപ്പിൽ ഒന്നാമത് ഫ്രാൻസ് ആണ്. വലിയ അത്ഭുതങ്ങൾ നടന്നില്ലെങ്കിൽ ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിക്കും. 

ആറ് ടീമുകളാണ് ഇതുവരെ യൂറോ പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഇറ്റലി, വെയിൽസ്, ബെൽജിയം, ഡെൻമാർക്ക്, നെതർലാൻഡ്സ്, ഓസ്ട്രേലിയ. ഇനി പ്രീക്വാർട്ടറിലേക്കായി 10 സ്ഥാനങ്ങൾ കൂടി ബാക്കിയുണ്ട്. ഇം​ഗ്ലണ്ടും സ്പെയ്നും ഇതുവരെ പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടില്ല. ​ആറ് ​ഗ്രൂപ്പിൽ ഒന്നാമത് എത്തുന്ന ആറ് ടീമും രണ്ടാമത് എത്തുന്ന ആറ് ടീമും പ്രീക്വാർട്ടറിലേക്ക് കടക്കും. ​ആറ് ​ഗ്രൂപ്പിൽ രണ്ടാമത് എത്തുന്ന ടീമും ​ഗ്രൂപ്പ് ഘട്ടം പിന്നിടും. പിന്നെയുള്ള നാല് സ്ഥാനങ്ങൾ എല്ലാ ​ഗ്രൂപ്പിലേയും വെച്ച് മികച്ച നാല് ടീമുകൾക്ക് ലഭിക്കും. ആറ് ​ഗ്രൂപ്പിൽ മൂന്നാമത് എത്തുന്ന ആറ് ടീമുകളിൽ നിന്ന് നാല് ടീമുകൾ പ്രീക്വാർട്ടർ കടക്കും. 

ഹെഡ് ടു ഹെഡ് റെക്കോർഡ്, ​ഗോൾ ശരാശരിയിലെ വ്യത്യാസം, ​ഏറ്റവും കൂടുതൽ ​ഗോളുകൾ എന്നിവ പരി​ഗണിച്ചാണ് ​പ്രീക്വാർട്ടറിലേക്ക് കടക്കുന്ന ടീമുകളെ നിർണയിക്കുന്നത്. ഇനി വരുന്ന കളിയിൽ ഫ്രാൻസിനോട് പോർച്ചു​ഗൽ തോറ്റാൽ പോർച്ചു​ഗൽ മൂന്നാം സ്ഥാനത്ത് തുടരും. എന്നാൽ ഫിൻലാൻഡ്, ഉക്രെയ്ൻ എന്നിവരേക്കാൾ ​ഗോൾ വ്യത്യാസത്തിൽ പോർച്ചു​ഗൽ മുൻപിൽ നിൽക്കുന്നത് പ്രീക്വാർട്ടറിലേക്ക് കടക്കാൻ പോർച്ചു​ഗലിനെ തുണയ്ക്കും. 

എന്നാൽ ഇതിനായി പോർച്ചു​ഗലിന് എതിരെ രണ്ട് ​ഗോൾ വ്യത്യാസത്തിൽ തോൽക്കുന്നില്ലെന്ന് പോർച്ചു​ഗൽ ഉറപ്പിക്കണം. അങ്ങനെ വന്നാൽ ​ഗ്രൂപ്പ് ഡി, ​ഗ്രൂപ്പ് ഇ എന്നിവരുടെ മത്സര ഫലം നോക്കാതെ തന്നെ പോർച്ചു​ഗലിന് പ്രീക്വാർട്ടറിലേക്ക് എത്താം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com