ഖത്തറില്‍ ചരിത്രമെഴുതും; കളി നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും; 92 വര്‍ഷത്തിനിടെ ആദ്യം

പ്രധാന റഫറിമാരായും അസിസ്റ്റന്റ് റഫറിമാരായും മൂന്ന് വീതം വനിതകളെ ഉള്‍പ്പെടുത്തി
ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാരും/ഫോട്ടോ: ട്വിറ്റര്‍
ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാരും/ഫോട്ടോ: ട്വിറ്റര്‍
Updated on: 
1 min read

സൂറിച്ച്: ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ ആവേശം നിറയുമ്പോള്‍ കളി നിയന്ത്രിക്കാന്‍ വനിതകളും. ലോകകപ്പ് മത്സരങ്ങളിലെ റഫറിമാരുടെ സംഘത്തില്‍ വനിതകളും ഉള്‍പ്പെട്ടതോടെ ഖത്തര്‍ ലോകകപ്പ് ചരിത്രം കുറിക്കും. 

ഇത് ആദ്യമായാണ് പുരുഷ ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തില്‍ വനിതാ റഫറി വരുന്നത്. പ്രധാന റഫറിമാരായും അസിസ്റ്റന്റ് റഫറിമാരായും മൂന്ന് വനിതകളെ ഉള്‍പ്പെടുത്തി. ഫ്രാന്‍സിന്റെ സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, റുവാണ്ടയുടെ സലീമ മുകന്‍സംഗ, ജപ്പാന്റെ യോഷിമി യമഷിത എന്നിവരെയാണ് പ്രധാന റഫറിമാരായി ഉള്‍പ്പെടുത്തിയത്. 

ബ്രസീലിന്റെ ന്യൂസ ബാക്ക്, മെക്‌സിക്കോയുടെ കാരന്‍ ഡയസ് മദീന, അമേരിക്കയുടെ കാതറിന്‍ നൈസ്ബിറ്റ് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാര്‍. 36 പ്രധാന റഫറിമാരും 69 അസിസ്റ്റന്റ് റഫറിമാരും 24 വീഡിയോ മാച്ച് ഒഫീഷ്യല്‍സുമാണ് ഖത്തര്‍ ലോകകപ്പിലേക്ക് എത്തുന്നത്. 

പുരുഷനോ, സ്ത്രീയോ എന്നതല്ല കാര്യം, കഴിവാണ് ഇവിടെ പരിഗണിക്കുന്നത് എന്നാണ് ഫിഫ റഫറി കമ്മറ്റി ചെയര്‍മാന്‍ പിയറിലൂയിജി കോളിനി പ്രതികരിച്ചത്. നവംബര്‍ 21നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഫൈനല്‍ ഡിസംബര്‍ 18നും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

ind bowlers sunil gavaskar
bcci selection panel
Sanju Samson after completing 50 vs West Indies
Keemo Paul celebrates a wicket with Shai Hope
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com