

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയ്ക്കുള്ള അർജന്റീനിയൻ സംഘത്തെ പ്രഖ്യാപിച്ചു. യുവാൻ ഫോയ്ത്തിനെ തഴഞ്ഞ് 28 അംഗ അർജന്റീനിയൻ സംഘത്തെയാണ് സ്കലോനി പ്രഖ്യാപിച്ചിരിക്കുന്നത്.
1993ന് ശേഷമുള്ള കിരീട വരൾച്ച അവസാനിപ്പിക്കാൻ ഉറച്ചാണ് മെസിയും കൂട്ടരും എത്തുന്നത്. അർജന്റീനയുടെ കഴിഞ്ഞ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളും കളിച്ചതിന് ശേഷമാണ് വിയാറയൽ ഡിഫന്ററായ ഫോയ്ത്തിനെ ഒഴിവാക്കിയിരിക്കുന്നത്. ലുകാസ് ഒകാബോസും ടീമിലില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സമനില ഗോൾ പിടിക്കാൻ കൊളംബിയയെ സഹായിച്ചത് ഫോയ്ത്തിന്റെ പിഴവായിരുന്നു. സെവിയയ്ക്ക് വേണ്ടി സീസണിൽ മങ്ങിയ പ്രകടനമാണ് ഒകാബോസിൽ നിന്ന് വന്നത്.
2018ൽ സ്കലോനി പരിശീലകനായതിന് ശേഷം മികവിലേക്ക് എത്താതിരുന്നിട്ടും ഫോയ്ത്തിനും ഒകാബോസിനും തുടരെ അവസരങ്ങൾ നൽകിയിരുന്നു. ഇത് വിമർശനങ്ങൾക്കും ഇടയാക്കി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇടംപിടിച്ച് അർജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച റൊമേരോ, ഡിഫന്റർ മോളിനോ ലുസെറോ എന്നിവർ കോപ്പ അമേരിക്ക സംഘത്തിലുമുണ്ട്.
ഗ്രൂപ്പ് എയിലാണ് അർജന്റീന. തിങ്കളാഴ്ച ചിലിക്കെതിരായ മത്സരത്തോടെയാണ് അർജന്റീനയുടെ കോപ്പ പോര് ആരംഭിക്കുന്നത്. ഉറുഗ്വേ, ബോളിവിയ, പാരാഗ്വേ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.
അർജന്റീനയൻ ടീം:
ഗോൾ കീപ്പർ: ഫ്രാങ്കോ അർമാനി, അഗസ്റ്റിൻ മർച്ചിസിൻ, എമിലിയാനോ മാർട്ടിനസ്, യുവാൻ മുസോ
ഡിഫൻസ്: റോമെറോ, നിക്കോളാസ് ഒട്ടമെന്റി, ലൂകാസ് മാർട്ടിനസ്, മോളിനോ ലുസെറോ, ഗോൺസാലോ മോണ്ടിയാൽ, ജർമ്മൻ പെസല്ല, നിക്കോളാസ് ടാഗ്ലൈയാഫിക്കോ, മാർക്കോസ് അക്യൂന, ലിസാൻഡ്രോ മാർട്ടിനസ്
മധ്യനിര: നിക്കോളാസ് ഗോൺസാലസ്, അലെസാൻഡ്രോ ഗോമസ്, ലിയനാർഡോ പരഡസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ, നിക്കോളാസ് ഡൊമിനിഗ്വസ്, എസെക്കിയേൽ പലാസിയോസ്, ഗൈഡോ റോഡ്രിഗസ്, ഏഞ്ചൽ കൊറേയ
മുന്നേറ്റനിര: മെസി, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്, ജൊവാക്വിൻ കൊറേയ, ലൂക്കാസ് അലാരിയോ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates