ഒരു സംശയവും വേണ്ട, ബാലണ്‍ ഡി ഓര്‍ നേടാന്‍ ബെന്‍സെമ അര്‍ഹനാണ്: മെസി

റയല്‍ മാഡ്രിഡ് മുന്നേറ്റ നിര താരം ബെന്‍സെമ ബാലന്‍ ഡി ഓര്‍ ജയിക്കാന്‍ അര്‍ഹനാണെന്ന് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി
മെസി, ബെന്‍സെമ/ഫോട്ടോ: ട്വിറ്റര്‍
മെസി, ബെന്‍സെമ/ഫോട്ടോ: ട്വിറ്റര്‍
Updated on
1 min read


ബ്യൂണസ് ഐറിസ്: റയല്‍ മാഡ്രിഡ് മുന്നേറ്റ നിര താരം ബെന്‍സെമ ബാലന്‍ ഡി ഓര്‍ ജയിക്കാന്‍ അര്‍ഹനാണെന്ന് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ബാലണ്‍ ഡി ആര്‍ നേടാനുള്ള ബെന്‍സെമയുടെ അര്‍ഹതയില്‍ ഒരു സംശയവും ഇല്ലെന്ന് മെസി പറഞ്ഞു. 

ഒരു സംശയവും ഇല്ല. ഗംഭീരമായ വര്‍ഷമായിരുന്നു ബെന്‍സെമയുടേത് എന്ന് വളരെ വ്യക്തമാണ്. ഈ വര്‍ഷം ഒരു സംശയവും ഉണ്ടാവില്ലെന്നാണ് തനിക്ക് തോന്നുന്നത് എന്നും മെസി പറഞ്ഞു. അര്‍ജന്റൈന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെസിയുടെ വാക്കുകള്‍. 

യൂറോ കപ്പിലെ പുറത്താകല്‍ ഫ്രാന്‍സിന്റെ കരുത്ത് കൂട്ടുമെന്നും മെസി 

ചാമ്പ്യന്‍സ് ലീഗിലെ മികച്ച ടീം റയല്‍ ആയിരുന്നില്ല. മറ്റ് മികച്ച ടീമുകള്‍ അവിടെ ഉണ്ടായിരുന്നതായും മെസി അഭിപ്രായപ്പെട്ടു. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സ് ഫേവറിറ്റുകളാണ്. നാല് വര്‍ഷം മുന്‍പ് നമ്മള്‍ അവര്‍ക്ക് സാധ്യത കല്‍പ്പിച്ചു, അവര്‍ വിജയിച്ചാണ് മടങ്ങിയത്. യൂറോ കപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റ് പുറത്തായത് അവരെ കരുത്തരാക്കും, മെസി പറയുന്നു. 

അര്‍ജന്റീനയ്ക്ക് ആര്‍ക്കെതിരേയും പൊരുതാനാവും. എതിരാളികള്‍ക്ക് കാര്യങ്ങള്‍ പ്രയസമാക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ട്. അതിനര്‍ഥം ഞങ്ങള്‍ ഫേവറിറ്റുകളാണ് എന്നല്ല. ഞങ്ങള്‍ ആര്‍ക്കെതിരേയും പൊരുതും എന്നാണ് പറയുന്നത്, മെസി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com