രോഹിത് ശർമ ഞെട്ടി! സുരക്ഷ മറികടന്ന് ബാഗിൽ പിടിച്ചുവലിച്ച് യുവതി (വിഡിയോ)
ഇൻഡോർ: ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിനായി ഇൻഡോറിലെത്തിയ രോഹിത് ശർമയെ കാണാൻ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്നു ചെല്ലാൻ യുവതിയുടെ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തു വന്നത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മകളുടെ ചികിത്സയ്ക്കായി സഹായം തേടിയാണ് യുവതി എത്തിയത്. രോഹിത് ശർമയോടു സഹായമഭ്യർഥിക്കുകയായിരുന്നു ലക്ഷ്യം. സുരക്ഷ മറികടന്നു യുവതി മുന്നോട്ടെത്തിയപ്പോൾ വെറ്ററൻ താരത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്നു തന്നെ സ്ഥലത്തു നിന്നു മാറ്റി. അതിനിടെ യുവതി രോഹിത് ശർമയുടെ ബാഗിൽ പിടിച്ചു വലിക്കുന്നുണ്ട്.
സരിത ശർമയെന്ന യുവതിയാണ് രോഹിതിനു സമീപത്തേക്ക് വന്നത്. രോഗിയായ മകളെ ചികിത്സിക്കാൻ 9 കോടി രൂപയുടെ കുത്തിവയ്പ്പ് ആവശ്യമുണ്ടെന്നും സഹായം തേടിയാണു രോഹിതിനു സമീപമെത്തിയതെന്നും യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു. എസ്എംഎ ടൈപ്പ് 2 രോഗമാണ് കുട്ടിയെ ബാധിച്ചതെന്നും യുവതി പറയുന്നുണ്ട്. പണം തികയാതെ വന്നതോടെ രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവരോടു ചോദിക്കാനാണ് തീരുമാനിച്ചത്.
രോഹിതിന്റെ ബാഗിൽ പിടിത്തമിട്ട യുവതെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. ഇന്ത്യൻ താരം ഹോട്ടലിലേക്ക് എത്തുമ്പോഴാണ് നടകീയ സംഭവങ്ങൾ അരങ്ങേറിയത്.
Rohit Sharma Stunned as Woman Bypasses Security in Indore
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

