

ബെര്‍മിങ്ഹാം: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17 ഓവറില്‍ 106 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 35 പന്തില്‍ 42 റണ്‍സെടുത്ത മുനീബ അലിയാണ് പാകിസ്ഥന്റെ ടോപ് സ്‌കോറര്‍. പാകിസ്ഥാന്‍ നിരയില്‍ 4 താരങ്ങള്‍ മാത്രമെ രണ്ടക്കം കടന്നുള്ളു.
മറുപടി ബാറ്റിങ്ങില്‍ കരുതലോടെയുള്ള തുടക്കമാണ് പാകിസ്ഥാന്‍ നടത്തിയതെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണ് തിരിച്ചിടിയായി. മധ്യ ഓവറുകളില്‍ ഇന്ത്യന്‍ വനിതകള്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയത് പാകിസ്ഥാന് തിരിച്ചടിയായി.
നേരത്തെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 170 റണ്‍സ് നേടിയത്. അര്‍ധ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയും 36 റണ്‍സ് അടിച്ച ഹര്‍മന്‍പ്രീത് കൗറുമാണ് ഇന്ത്യക്ക് അടിത്തറ പാകിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 44 പന്തില്‍ ഒമ്പത് ഫോറിന്റേയും രണ്ട് സിക്സറുകളുടേയും അകമ്പടിയോടെയാണ് സ്മൃതി 68 റണ്‍സ് അടിച്ചുകൂട്ടിയത്. 35 പന്തില്‍ നാല് ഫോര്‍ സഹിതമായിരുന്നു ഹര്‍മന്‍പ്രീതിന്റെ 36 റണ്‍സ്. അവസാന ഓവറുകളില്‍ റിച്ചാ ഘോഷിന്റെ വെടിക്കെട്ടും ഇന്ത്യയുടെ സ്‌കോറുയര്‍ത്തി. 17 പന്തില്‍ 34 റണ്‍സാണ് റിച്ച നേടിയത്.
മത്സരത്തില്‍ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 18 റണ്‍സിനിടെ ഷെഫാലി വര്‍മയും ജെമീമ റോഡ്രിഗസും പുറത്തായി. ഷെഫാലി ആറ് റണ്‍സും ജെമീമ ഒരു റണ്ണുമാണ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. ദീപ്തി ശര്‍മ ഒമ്പത് പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു. പാകിസ്താനായി സാദിഖ ഇഖ്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തസ്മിയ റുബാബും റമീന്‍ ഷമീമും ഓരോ വിക്കറ്റ് വീതം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates