കാണാം, വനിതാ ബ്ലോക്ക് ബസ്റ്റര്‍! പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം, മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും പ്ലെയിങ് ഇലവനില്‍
PAK Women vs IND Women
ഇന്ത്യന്‍ ടീംഎക്സ്
Updated on
1 min read

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക് ബസ്റ്റര്‍ അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി പാക് വനിതകള്‍ ബാറ്റിങ് തിരഞ്ഞെടുത്തു.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു ദയനീയ പരാജയം ഏറ്റു വാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ. പാകിസ്ഥാനെ തകര്‍ത്ത് വമ്പന്‍ തിരിച്ചു വരവാണ് ഇന്ത്യന്‍ വനിതകള്‍ ലക്ഷ്യമിടുന്നത്.

പാകിസ്ഥാന്‍ ശ്രീലങ്കയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. ക്യാപ്റ്റന്‍ 22കാരിയായ ഫാത്തിമ സന മികച്ച ഫോമില്‍ ടീമിനെ നയിക്കുന്നു.

ഇന്ത്യന്‍ ഇലവന്‍- ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, എസ് സജന, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക സിങ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com