വിട്ടുകൊടുക്കാതെ ഗുകേഷ്; ലോക ചെസ് ഫൈനലിലെ അഞ്ചാം പോരും ഒപ്പത്തിനൊപ്പം

ഡി ഗുകേഷിനും ഡിങ് ലിറനും നിലവില്‍ 2.5 വീതം പോയിന്റുകള്‍
World Chess Championship
അഞ്ചാം പോരാട്ടത്തില്‍ നിന്ന്എക്സ്
Updated on
1 min read

സിങ്കപ്പുര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ അഞ്ചാം പോരാട്ടവും സമനിലയില്‍. നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ യുവ താരം ഡി ഗുകേഷുമാണ് ലോക ചാംപ്യന്‍ പട്ടത്തിനായി ഏറ്റുമുട്ടുന്നത്. അഞ്ചാം പോരില്‍ ഗുകേഷ് വെളുത്ത കരുക്കളുമായാണ് നീക്കം നടത്തിയത്.

40 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചത്. ഇരുവര്‍ക്കും 2.5 പോയിന്റ് വീതം. 5 പോയിന്റുകളാണ് ലോക ചാംപ്യനാകാന്‍ വേണ്ടത്.

ഒന്നാം പോരാട്ടം ജയിച്ച് ഡിങ് ലിറന്‍ തുടങ്ങിയെങ്കിലും ഗുകേഷ് മൂന്നാം മത്സരത്തില്‍ ജയം പിടിച്ച് ഒപ്പമെത്തി. അതിനിടെ രണ്ടാം പോരാട്ടം ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു. പിന്നാലെയാണ് നാലും അഞ്ചും പോരാട്ടം ഒപ്പത്തിനൊപ്പം നിന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com