മിച്ചല്‍ മാര്‍ഷ് സംപൂജ്യന്‍; വീഴ്ത്തിയത് ബുമ്ര, ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ചെന്നൈ: ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി ഇന്ത്യ. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് പുറത്തായത്. താരം സംപൂജ്യനായി കൂടാരം കയറി. ജസ്പ്രിത് ബുമ്‌റയുടെ പന്തില്‍ വിരാട് കോഹ്‌ലിക്ക് പിടി നല്‍കിയാണ് മാര്‍ഷിന്റെ മടക്കം. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

അഞ്ച് റണ്‍സുമായി ഡേവിഡ് വാര്‍ണറും 11 റണ്‍സുമായി സ്റ്റീവ് സ്മിത്തും ബാറ്റിങ് തുടരുന്നു. 

ശുഭ്മാന്‍ ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടി. ആര്‍ അശ്വിന്‍, ജഡേജ, കുല്‍ദീപ് സ്പിന്‍ ത്രയവും ഇന്ത്യക്കായി ഇറങ്ങും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER