നിറംമങ്ങി വിനീഷ്യസ്; ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല

സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല(1-1)
World Cup qualifiers: Brazil draw
43-ാം മിനിറ്റിൽ ​ഗോൾ അടിച്ച ബ്രസീൽ താരങ്ങളുടെ ആഹ്ലാദ പ്രകടനംസ്ക്രീൻഷോട്ട്
Updated on
1 min read

കാരക്കാസ്: സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല(1-1). വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയുമെല്ലാം കളത്തിലിറങ്ങിയിട്ടും ബ്രസീലീന് വിജയഗോള്‍ നേടാന്‍ സാധിച്ചില്ല.

43-ാം മിനിറ്റില്‍ റഫീഞ്ഞ്യയിലൂടെ ബ്രസീല്‍ മുന്നിലെത്തി. മാസ്മരിക ഫ്രീ കിക്കിലൂടെയാണ് റഫീഞ്ഞ്യ ഗോള്‍ നേടിയത്. എന്നാല്‍ മുന്നിലെത്തിയതിന്റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. മൂന്ന് മിനിറ്റ് കഴിഞ്ഞ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ 46-ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവിയയിലൂടെ വെനസ്വേല സമനില പിടിച്ചു. തുടര്‍ന്ന് വിജയഗോളിനായി ബ്രസീല്‍ തീവ്രശ്രമം നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു.

67-ാം മിനിറ്റില്‍ ബ്രസീലിന് ലീഡ് ഉയര്‍ത്താന്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ അവസരം ലഭിച്ചെങ്കിലും വിനീഷ്യസ് പാഴാക്കി. വിനീഷ്യസിനെ വെനസ്വേലന്‍ ഗോളി ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ വിനീഷ്യസിന്റെ കിക്ക് ഗോളി തടുത്തിട്ടു. തൊട്ടടുത്ത നിമിഷത്തില്‍ മറ്റൊരു അവസരം കൂടി വിനീഷ്യസിനെ തേടി എത്തിയെങ്കിലും അതും പാഴാക്കി. 11 കളികളില്‍ നിന്ന് 17 പോയന്റുള്ള ബ്രസീല്‍ പോയന്റ് പട്ടികയില്‍ മൂന്നാമതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com