92 പന്തില്‍ 175 റണ്‍സ്, ലോകകപ്പില്‍ 'ലോക റെക്കോര്‍ഡ്'!

യുഎഇക്കെതിരെ 10 വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ്
New Zealand's Tim Seifert, right, and Finn Allen interact during the ICC Men's T20 World Cup 2026 cricket match
ടിം സീഫെർടും ഫിൻ അല്ലനും T20 World Cuppti
Updated on
1 min read

ചെന്നൈ: ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടുമായി ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ടും ഫിന്‍ അല്ലനും. യുഎഇക്കെതിരായ പോരാട്ടത്തില്‍ 10 വിക്കറ്റ് ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡിനായി ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത് 175 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട്.

ലോക റെക്കോർഡിട്ടാണ് ഓപ്പണിങ് സഖ്യം ടീമിനെ ജയത്തിലേക്ക് നയിച്ചത്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏതൊരു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടാണിത്. യുഎഇ ഉയര്‍ത്തിയ 174 റണ്‍സ് വിജയ ലക്ഷ്യം ന്യൂസിലന്‍ഡ് 15.2 ഓവറില്‍ മറികടന്നു. ഇരുവരും ചേര്‍ന്നു 92 പന്തിലാണ് 175 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചത്.

New Zealand's Tim Seifert, right, and Finn Allen interact during the ICC Men's T20 World Cup 2026 cricket match
തല്ലി വിറപ്പിച്ച് 'ക്ലിനിക്കല്‍' കിവികള്‍! ജയം 10 വിക്കറ്റിന്

ഓപ്പണര്‍മാരായ ടിം സീഫെര്‍ടും ഫിന്‍ അല്ലനും അര്‍ധ സെഞ്ച്വറികളുമായി പുറത്താകാതെ കോട്ട കെട്ടിയതോടെ യുഎഇ ബൗളിങ് താളം തെറ്റി. ടിം സീഫെര്‍ട് 42 പന്തില്‍ 12 ഫോറും 3 സിക്സും സഹിതം 89 റണ്‍സുമായും അല്ലന്‍ 50 പന്തില്‍ 5 വീതം സിക്സും ഫോറും സഹിതം 84 റണ്‍സും വാരിയാണ് കിവികളെ വിജയ തീരത്തെത്തിച്ചത്.

മത്സരത്തില്‍ കിവികള്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറുയര്‍ത്തി. ന്യൂസിലന്‍ഡ് ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 15.2 ഓവറില്‍ 175 റണ്‍സ് അടിച്ചാണ് വിജയിച്ചത്. തുടരെ രണ്ടാം ജയവുമായി അവര്‍ കുതിക്കുന്നു.

New Zealand's Tim Seifert, right, and Finn Allen interact during the ICC Men's T20 World Cup 2026 cricket match
'അന്ന് അട്ടിമറിച്ചു, ഇന്നും യുഎസ്എ പാകിസ്ഥാനെ എട്ടുനിലയിൽ പൊട്ടിക്കും!'
Summary

T20 World Cup, World Record, Highest partnership: New Zealand’s openers Tim Seifert and Finn Allen produced a stunning batting display

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com