ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഗുജറാത്ത് ജയന്റ്‌സ് ക്യാപ്റ്റന്‍

ആദ്യ സീസണ്‍ മുതല്‍ ഗുജറാത്ത് താരമാണ് ആഷ്‌ലി ഗാര്‍ഡ്‌നര്‍
Ashleigh Gardner captain
ആഷ്‌ലി ഗാര്‍ഡ്‌നര്‍എക്സ്
Updated on: 
1 min read

അഹമ്മദാബാദ്: വനിതാ പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യുപിഎല്‍) പുതിയ സീസണില്‍ ഗുജറാത്ത് ജയന്റ്‌സിനെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ നയിക്കും. സഹ ഓസീസ് താരം തന്നെയായ ബെത് മൂണിയായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചത്. താരത്തിനു പകരമാണ് ആഷ്‌ലി ഗാര്‍ഡ്‌നര്‍ നായക സ്ഥാനമേറ്റെടുക്കുന്നത്.

ഓസ്‌ട്രേലിയയുടെ 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ആഷ്‌ലി ഗാര്‍ഡ്‌നര്‍. 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 വനിതാ ലോകകപ്പിന്റെ താരവും ആഷ്‌ലി ഗാര്‍ഡ്‌നറായിരുന്നു.

ടൂര്‍ണമെന്റ് ആദ്യ സീസണ്‍ മുതല്‍ ഗുജറാത്ത് താരമാണ് ആഷ്‌ലി ഗാര്‍ഡ്‌നര്‍. രണ്ട് സീസണുകളിലായി 324 റണ്‍സും 17 വിക്കറ്റുകളും ടീമിനായി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER