ഒരു കോടി 60 ലക്ഷം; 16കാരിയെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്; നേട്ടം സ്വന്തമാക്കി കാമിലിനിയും സിമ്രാനും

സിമ്രാന്‍ ഷെയ്ഖിന് ഒരു കോടി 90 ലക്ഷം
WPL 2025 Auction
കാമിലിനിഎക്സ്
Updated on: 
1 min read

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗിനുള്ള താര ലേലത്തില്‍ ശ്രദ്ധേയയായി 16കാരി കാമിലിനി. താരത്തെ ഒരു കോടി 60 ലക്ഷത്തിനു മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു.

അണ്ടര്‍ 19 ഏഷ്യാ കപ്പ് വനിതാ പോരാട്ടത്തില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ താരമാണ് കാമിലിനി. പാകിസ്ഥാനെതിരെ താരം 29 പന്തില്‍ 44 റണ്‍സ് അടിച്ചാണ് ശ്രദ്ധേയയായത്.

ലേലത്തിന്റെ തുടക്കത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം ലെഗ് സ്പിന്നര്‍ സിമ്രാന്‍ ഷെയ്ഖാണ്. താരത്തെ ഒരു കോടി 90 ലക്ഷത്തിനു മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ദിയേന്ത്ര ഡോട്ടിനും കോളടിച്ചു. താരത്തെ ഗുജറാത്ത് ജയന്റ്‌സ് ഒരു കോടി 70 ലക്ഷത്തിനു പാളയത്തിലെത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER