സന്തോഷ് ട്രോഫി; ​ഗോവയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരളം

ഫൈനൽ‌ റൗണ്ടിലെ ആദ്യ പോരിൽ 4-3ന്റെ ജയം
Santosh Trophy
കേരളം- ​ഗോവ പോരാട്ടത്തിൽ നിന്ന്എക്സ്
Updated on

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ പോരാട്ടത്തിന്റെ ഫൈനൽ റൗണ്ടിൽ കേരളത്തിനു വിജയത്തുടക്കം. 4-3നു കേരളം ​ഗോവയെ വീഴ്ത്തി. കഴിഞ്ഞ ടൂർണമെന്റിൽ ക്വാർട്ടറിൽ ​ഗോവ കേരളത്തെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള മധുര പ്രതികാരമായി ആദ്യ ജയം.

15ാം മിനിറ്റിൽ പിടി മുഹമ്മദ് റിയാസ്, 20ാം മിനിറ്റിൽ മു​ഹമ്മദ് അജ്സൽ, 32ാം മിനിറ്റിൽ നസീബ് റഹ്മാൻ, 69 മിനിറ്റിൽ ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിനായി ​ഗോളുകൾ നേടിയത്. രണ്ടാം മിനിറ്റിൽ തന്നെ ​ഗോവ നീഖൽ ഫെർണാണ്ടസിലൂടെ മുന്നിലെത്തിയിരുന്നു. പിന്നീടാണ് കേരളം തിരിച്ചടി തുടങ്ങിയത്. 76, 86 മിനിറ്റുകളിൽ ഷുബേർട്ട് ജോനസ് പെരേര നേടിയ ഇരട്ട ​ഗോളിലൂടെ ​ഗോവ സമനിലക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തും മുൻപ് വീണു.

തുടക്കത്തിൽ ​ഗോൾ വഴങ്ങിയിട്ടും കേരളം സമ്മർദ്ദം അതിജീവിച്ചാണ് പൊരുതി കയറിയത്. ആദ്യ പകുതിയിൽ 3-1ന്റെ ലീഡുണ്ടായിരുന്നു കേരളത്തിന്. പിന്നീടാണ് അവസാന ഘട്ടങ്ങളിൽ ​ഗോവ തിരിച്ചടിക്ക് കോപ്പു കൂട്ടിയത്. വക്ക് വരെ എത്തിയെങ്കിലും അന്തിമ ജയം വിടാതെ കേരളം 3 വിലപ്പെട്ട പോയിന്റുകൾ നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com