വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

അലിയെ മലര്‍ത്തിയടിച്ച് അലി! ഗ്രൗണ്ടില്‍ ഗുസ്തി പിടിച്ച് പാകിസ്ഥാന്‍ ടീം (വീഡിയോ)

പരിശീലനത്തിനിടെ പാക് പേസ് താരം ഹസന്‍ അലിയും ഫിസിയോ സംഘത്തിലെ അംഗമായ മലംഗ് അലിയും തമ്മില്‍ നടത്തിയ ഗുസ്തിയാണ് വൈറലായത്
Published on

റാവല്‍പിണ്ടി: ലോകകപ്പില്‍ ദയനീയ പ്രകടനങ്ങളോടെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന്റെ നിരാശ മാറ്റി പാകിസ്ഥാന്‍ ടീം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയുടെ ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി റാവല്‍പിണ്ടിയില്‍ പാക് ടീമിന്റെ പരിശീലന ക്യാംപ് നടക്കുന്നു. അതിനിടെ പരിശീലന ഗ്രൗണ്ടിലെ ഒരു രംഗമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. 

പരിശീലനത്തിനിടെ പാക് പേസ് താരം ഹസന്‍ അലിയും ഫിസിയോ സംഘത്തിലെ അംഗമായ മലംഗ് അലിയും തമ്മില്‍ നടത്തിയ ഗുസ്തിയാണ് വൈറലായത്. സ്‌പോര്‍ട്‌സ് പാക് ടിവി അവരുടെ യു ട്യൂബ് ചാനലില്‍ പങ്കിട്ട വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്.  

ഹസന്‍ അലി പിന്നിലൂടെ ഓടി ചെന്നു മലംഗ് അലിയെ രണ്ട് കാലിലും പിടിച്ച് നിലത്ത് വീഴ്ത്തുന്നതും ഇതു പ്രതിരോധിക്കാന്‍ മലംഗ് ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് മലംഗിനെ മലര്‍ത്തിയടിച്ച് ഹസന്‍ കൈകളുയര്‍ത്തി വിജയ ചിഹ്നം കാണിക്കുന്നു. അതിനിടെ മലംഗ് ഹസന്‍ അലിയെ കാലില്‍ പിടിച്ചു വീഴ്ത്താന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ പിടികൊടുക്കാതെ ഹസന്‍ ഓടി പോകുന്നു. 

രസകരമായ വീഡിയോയാണ് ചാനല്‍ പുറത്തു വിട്ടത്. എന്തായാലും സംഭവം ഹിറ്റായി മാറി. ഇരുവരും ഗുസ്തി പിടിക്കുമ്പോള്‍ പരിമിത ഓവര്‍ നായകന്‍ ഷഹീന്‍ അഫ്രീദി, മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള താരങ്ങളും ഇരുവര്‍ക്കും സമീപത്തുണ്ടായിരുന്നു. 

ഈ മാസം 28 വരെയാണ് പാക് ക്യാംപ്. ഇതിനു ശേഷം ടീം ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് തിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com