സതാംപ്ടൻ: ഇന്ത്യ- ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആവേശം മഴയിൽ കുതിർന്ന് തീരുന്നു. അഞ്ചാം ദിനമായ ഇന്നും ഇതുവരെയായി കളി തുടങ്ങാൻ സാധിച്ചില്ല. തോരാത്ത മഴയും ഇടിമിന്നലും വെല്ലുവിളിയായതോടെ ഒരു പന്തു പോലും എറിയാതെ നാലാം ദിവസത്തെ കളി ഉപേക്ഷിച്ചിരുന്നു. സമാനമാണ് ഇന്നത്തെയും കാലാവസ്ഥ. മഴ പെയ്യുന്നതിനാൽ കളി ഇതുവരെ തുടങ്ങിയിട്ടില്ല.
കണക്കുപ്രകാരം ഇന്ന് കളി അവസാനിക്കേണ്ടത്. റിസർവ് ദിനം കൂട്ടിയാൽ ഒരു ദിവസം കൂടി ലഭിക്കും. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കാനുള്ള സാധ്യതയേറി. മഴ കനിഞ്ഞാലും മത്സരത്തിന് ഫലമുണ്ടാക്കാൻ ഇരു ടീമുകൾക്കും ആകെ ലഭിക്കുക പരമാവധി 196 ഓവറുകൾ മാത്രമാകും ഇനി. ആദ്യ നാലു ദിവസം കളി നടന്നത് ആകെ 141.2 ഓവർ മാത്രം.
ടെസ്റ്റിന്റെ ആദ്യദിനവും മഴമൂലം ഉപക്ഷിച്ചിരുന്നു. മഴ മാറി നിന്ന 2 ദിവസങ്ങളിൽ വെളിച്ചക്കുറവുമൂലം മത്സരം നേരത്തേ അവസാനിപ്പിക്കേണ്ടിയും വന്നു. ഒരു റിസർവ് ദിനം കൂടി ബാക്കിയുണ്ടെങ്കിലും മത്സരത്തിൽ ജേതാക്കളെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നാണു വിലയിരുത്തൽ.
ഇതുവരെ 141.1 ഓവറുകളാണു കളി നടന്നത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 217 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 2ന് 101 എന്ന നിലയിലാണ്. ഇന്ത്യയെക്കാൾ 116 റൺസ് പിന്നിൽ. 12 റൺസുമായി നായകൻ കെയ്ൻ വില്യംസനും റണ്ണൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ. ടെസ്റ്റ് സമനിലയിലായാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates