പീഡന കേസുകള്‍, ഇന്ത്യന്‍ പേസര്‍ യഷ് ദയാലിന് അടുത്ത അടി; യുപി ടി20 ലീഗില്‍ വിലക്ക്

താരത്തിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു
Yash Dayal in ipl
Yash Dayal
Updated on
1 min read

ലഖ്‌നൗ: പീഡന പരാതിയെ തുടര്‍ന്നു കേസില്‍ പെട്ട ഇന്ത്യന്‍ പേസര്‍ യഷ് ദയലിനു മറ്റൊരു തിരിച്ചടി. വരാനരിക്കുന്ന യുപി ട20 ലീഗില്‍ താരത്തിനു വിലക്ക്. ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് സമീപ കാലത്ത് താരത്തിനെതിരെ പരാതി നല്‍കിയത്.

യുപി ടി20 ലീഗില്‍ ഗോരഖ്പുര്‍ ലയണ്‍സിന്റെ താരമാണ്. 7 ലക്ഷത്തിനാണ് മെഗാ ലേലത്തില്‍ താരത്തെ ടീം സ്വന്തമാക്കിയത്. എന്നാല്‍ പീഡന പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടതോടെ താരത്തെ വിലക്കാന്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Yash Dayal in ipl
'അന്ന് സൈക്കിളില്‍ തൈക്കാട് മൈതാനത്ത് എത്തിയ കൊച്ചുപയ്യന്‍'; ലാറയെക്കുറിച്ച് നന്ദു - വൈറല്‍ വിഡിയോ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പിന്നാലെ പൊലീസ് കേസെടുത്തു. താരത്തിനെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. സമാന പരാതികളുമായി മറ്റ് ചില യുവതികളും രംഗത്തെത്തി. 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സമീപ ദിവസങ്ങളിൽ പോക്സോ കേസുമെടുത്തിട്ടുണ്ട്.

Yash Dayal in ipl
ജീവിതം സിനിമയായാല്‍ ആരാകണം നായകനെന്ന് സഞ്ജു; മോഹന്‍ലാലിന്റെ ബൗളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് അശ്വിന്‍
Summary

Yash Dayal was signed for Rs 7 lakh by the Gorakhpur Lions team for the third edition of the UP T20 League, which is set to start on August 17.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com