ആര്‍സിബി പേസര്‍ യഷ് ദയാലിന് വീണ്ടും കുരുക്ക്; 17കാരിയെ 2 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, പോക്‌സോ കേസ്

താരത്തിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍
Yash Dayal in RCB jersey
Yash Dayal X
Updated on
1 min read

ജയ്പുര്‍: ഇന്ത്യന്‍ പേസറും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരവുമായ യഷ് ദയാലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. ജയ്പുരിലെ സംഗ്‌നര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകത്ത സമയത്ത് താരം രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിനു ഇരയാക്കിയെന്നാണ് പരാതി.

ജയ്പുരില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി വന്ന സമയത്താണ് പരാതിക്കിടയായ സംഭവത്തിന്റെ തുടക്കം. അന്ന് തനിക്ക് 17 വയസായിരുന്നുവെന്നും ക്രിക്കറ്റ് കരിയറുണ്ടാക്കാമെന്നും കരിയറില്‍ ഉയര്‍ച്ച നേടാനുള്ള കാര്യങ്ങള്‍ ഉപദേശിക്കാമെന്നും പറഞ്ഞു ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പീഡനം രണ്ട് വര്‍ഷത്തോളം തുടര്‍ന്നു. നിലവില്‍ താരത്തിനെതിരെ പോക്‌സോ നിയമമനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ യുപിയിലും താരത്തിനെതിരെ ഒരു യുവതി പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് കേസെടുത്തു. അതിനിടെ ഹൈക്കോടതി താരത്തിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. പിന്നാലെയാണ് പുതിയ പരാതിയുമായി ജയ്പുരില്‍ നിന്നുള്ള യുവതി രംഗത്തെത്തിയത്.

Yash Dayal in RCB jersey
2 സെഞ്ച്വറി നഷ്ടങ്ങള്‍; കളി ഇംഗ്ലീഷ് വരുതിയില്‍

താരം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. ഗാസിയാബാദുകാരിയായ യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനോടു മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് ഇന്ദിരാപുരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് താരത്തിനെതിരെ എഫ്ഐആറില്‍ പറയുന്ന്. യഷ് ദയാലുമായി അഞ്ച് വര്‍ഷമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും താരം ശാരീരികമായി ചൂഷണം ചെയ്തതായും ആരോപിച്ച് ജൂണ്‍ 21നാണ് യുവതി പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെയായി താരമോ ബന്ധുക്കളോ പ്രതികരിച്ചിട്ടില്ല.

യഷുമായി 5 വര്‍ഷത്തെ അടുപ്പമുണ്ടെന്നു അവകാശപ്പെട്ട യുവതി താരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ യഷ് പണം തട്ടിയെന്നും താരം ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ പറ്റിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു. ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍, വിഡിയോ കോള്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ഉള്‍പ്പെടെ വച്ചാണ് യുവതി പരാതി നല്‍കിയത്.

Yash Dayal in RCB jersey
വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യ ഉറപ്പിച്ചു! ഫൈനലില്‍ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും നേര്‍ക്കുനേര്‍
Summary

Yash Dayal: An FIR has been registered against cricketer Yash Dayal after a woman accused him of sexually assaulting her over two years, allegedly using emotional manipulation and false promises of helping her build a cricket career to exploit her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com