

മുംബൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനി ഒറ്റയ്ക്ക് ഓസ്ട്രേലിയയെ തകർത്തെന്ന ആരാധകന്റെ അവകാശവാദത്തെ പരിഹസിച്ചു മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു വെറും 48 ദിവസത്തിനുള്ള ധോനി ടി20 ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയെ കീഴടക്കിയെന്നായിരുന്നു ആരാധകന്റെ അവകാശവാദം. പരിശീലകരോ, മെന്റർമാരോ ഒന്നും ഇല്ലാതെ തന്നെ ഇതു സാധ്യമായെന്നും ആരാധകൻ.
ഈ മത്സരങ്ങൾ ജയിക്കുമ്പോൾ ധോനിയെന്ന ചെറുപ്പക്കാരൻ മാത്രമായിരുന്നു ടീമിലെന്നും ബാക്കി പത്ത് പേരും ഇല്ലായിരുന്നുവെന്നും ഹർഭജൻ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഭാജിയുടെ പരിഹാസം.
'അതെ ശരിയാണ്, ഈ മത്സരങ്ങൾ കളിക്കുമ്പോൾ ഇന്ത്യയിൽ നിന്നു ഈ യുവാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി പത്ത് പേരും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒറ്റയ്ക്കാണ് ലോകകപ്പ് ട്രോഫികൾ വിജയിച്ചത്. ഓസ്ട്രേലിയയോ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യങ്ങളോ ലോകകപ്പ് നേടിയാൽ ആ രാജ്യങ്ങൾ ലോക ജേതാക്കളായി എന്നാണു തലക്കെട്ടുകൾ. എന്നാൽ ഇന്ത്യ വിജയിച്ചാൽ ക്യാപ്റ്റൻ ജയിച്ചു എന്നാകും. ഇതൊരു ടീം സ്പോർട്സാണ്. ജയിച്ചാലും ഒരുമിച്ച്, തോറ്റാലും ഒരുമിച്ച്'- ഹർഭജൻ മറുപടി നൽകി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ദയനീയമായി ഓസ്ട്രേലിയക്ക് മുന്നിൽ പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് ധോനി ആരാധകൻ ട്വീറ്റുമായി എത്തിയത്. ധോനിക്കൊപ്പം ഇന്ത്യൻ ടീമിലും പിന്നീട് ചെന്നൈ സൂപ്പർ കിങ്സിലും കളിച്ച ഹർഭജൻ വായടപ്പിക്കുന്ന മറുപടി നൽകിയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. ആരാധകർ അനുകൂലിച്ചും വിമർശിച്ചും ട്വീറ്റ് ചെയ്യുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
തോല്‍വിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി; ഇന്ത്യക്ക് 100 ശതമാനം പിഴ ചുമത്തി, ശുഭ്മാന്‍ ഗില്‍ അധിക തുകയും അടയ്ക്കണം
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates