'ഓസ്‌ട്രേലിയയുടെ ടി20 ക്യാപ്റ്റനാണ് നിങ്ങള്‍, ഐപിഎല്ലില്‍ തഴയല്‍ പ്രതീക്ഷിച്ചതാണ് എന്നല്ല പറയേണ്ടത്'; ഫിഞ്ചിനെ തിരുത്തി ക്ലര്‍ക്ക് 

അതേ ഫോര്‍മാറ്റില്‍ ഓസീസ് ടീമിന്റെ നായകനാണ് നിങ്ങളെന്ന് മറക്കരുതെന്നാണ് ക്ലര്‍ക്ക് പറയുന്നത്
ആരോണ്‍ ഫിഞ്ച്/ഫയല്‍ ചിത്രം
ആരോണ്‍ ഫിഞ്ച്/ഫയല്‍ ചിത്രം
Updated on
1 min read

സിഡ്‌നി: ഐപിഎല്‍ താര ലേലത്തില്‍ തന്നെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ മുന്‍പോട്ട് വന്നേക്കില്ല എന്നത് പ്രതീക്ഷിച്ചതാണെന്ന ആരോണ്‍ ഫിഞ്ചിന്റെ പ്രതികരണത്തിന് എതിരെ മൈക്കല്‍ ക്ലര്‍ക്ക്. അതേ ഫോര്‍മാറ്റില്‍ ഓസീസ് ടീമിന്റെ നായകനാണ് നിങ്ങളെന്ന് മറക്കരുതെന്നാണ് ക്ലര്‍ക്ക് പറയുന്നത്. 

ഞാന്‍ ഇത് പ്രതീക്ഷിച്ചതാണെന്ന് ഫിഞ്ച് വന്ന് പറഞ്ഞത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ നിങ്ങള്‍, എല്ലാ ടീമും നിങ്ങളെ ആഗ്രഹിക്കുന്നു എന്ന് പ്രതീക്ഷിക്കുകയാണ് വേണ്ടത്. മോശം ടി20 പരമ്പരയും ബിബിഎല്ലും വന്നു. എന്നാല്‍ താനൊരു നല്ല കളിക്കാരനാണ് എന്ന വിശ്വാസമാണ് ഫിഞ്ചിന് വേണ്ടിയിരുന്നത്. ഞാന്‍ വലിയ സ്‌കോറിലേക്കായി പൊയ്‌ക്കൊണ്ടിരിക്കുകയാണ് എന്നാണ് പറയേണ്ടത്. അല്ലാതെ എന്നെ ആരും സെലക്ട് ചെയ്യില്ല എന്നല്ല പറയേണ്ടത്, ക്ലര്‍ക്ക് പറഞ്ഞു. 

വീണ്ടും ഐപിഎല്ലില്‍ കളിക്കാനായെങ്കില്‍ നല്ലതായിരുന്നു. കളിക്കാന്‍ ആഗ്രഹിക്കുന്ന വിസ്മയിപ്പിക്കുന്ന ടൂര്‍ണമെന്റ് ആണ് അത്. ക്രിക്കറ്റ് തുടരാനാണ് താത്പര്യം. എന്നാല്‍ ഇപ്പോള്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം പങ്കിടാനാണ് ശ്രമിക്കുന്നത് എന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞിരുന്നു. 

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ഫിഞ്ച്. 4.4 കോടി രൂപയ്ക്കാണ് ബാംഗ്ലൂരിന് വേണ്ടി കളിച്ചത്. എന്നാല്‍ 12 കളിയില്‍ നിന്ന് ഫിഞ്ചിന് നേടാനായത് 268 റണ്‍സ് മാത്രം. ബാറ്റിങ് ശരാശരി 22.33. ഇന്ത്യക്കെതിരായ ടി20 പരമ്പരയിലും, ബിഗ്ബാഷ് ലീഗിലും തിളങ്ങാന്‍ സാധിക്കാത്തത് ഫിഞ്ചിനെ പിന്നോട്ടടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com