അച്ഛന്‍ ലഡാക്കില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മകള്‍ ഝാന്‍സി റാണിയായി; ആരാധകരെ വീണ്ടും കയ്യടക്കി സിവ

സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഝാന്‍സി റാണിയായിട്ടാണ് സിവ വേഷമിട്ടത്
അച്ഛന്‍ ലഡാക്കില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മകള്‍ ഝാന്‍സി റാണിയായി; ആരാധകരെ വീണ്ടും കയ്യടക്കി സിവ
Updated on: 
1 min read

ലഡാക്കില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി. ഈ സമയം ധോനിയുടെ മകള്‍ പ്രത്യക്ഷപ്പെടുന്നത് ഝാന്‍സി റാണിയായിട്ടാണ്. സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഝാന്‍സി റാണിയായിട്ടാണ് സിവ വേഷമിട്ടത്. 

ഗാന്ധിജിയും, നെഹ്‌റുവുമായെല്ലാം വേഷമിട്ട് നില്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം സിവയും ഏതാനും ചുവടുവയ്ക്കുന്നുമുണ്ട്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട സിവയുടെ പുതിയ വേഷവും ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. 

കശ്മീരില്‍ സൈനിക സേവനത്തിലുള്ള ധോനി ബുധനാഴ്ച ലഡാക്കിലേക്കെത്തി. വലിയ സ്വീകരണമാണ് ധോനിക്കിവിടെ സൈനികര്‍ ഒരുക്കിയത്. ഇവിടെ സൈനികരുമായി സംവദിച്ച ധോനി, ലഡാക്കിലെ ആര്‍മി ജനറല്‍ ആശുപത്രിയിലെത്തി ഇവിടെയുള്ളവരുമായും ആശയവിനിമയം നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER