അഞ്ചാം സീസണിലും കിരീടം കൈവിടാതെ ബയേണ്‍ മ്യൂണിക്ക്; വോള്‍ഫ്‌സ്ബര്‍ഗിനെ തുരത്തി കിരീടധാരണം

അഞ്ചാം സീസണിലും കിരീടം കൈവിടാതെ ബയേണ്‍ മ്യൂണിക്ക്; വോള്‍ഫ്‌സ്ബര്‍ഗിനെ തുരത്തി കിരീടധാരണം
Updated on
1 min read

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഈ സീസണിലും മാറ്റമുണ്ടായില്ല. തുടര്‍ച്ചയായ അഞ്ചാം തവണയും ബയേണ്‍ മ്യൂണിക്ക് തന്നെ ചാംപ്യന്‍മാരായി. വോള്‍ഫ്‌സ്ബര്‍ഗിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കാര്‍ലോ അന്‍സലോട്ടി പരിശീലിപ്പിക്കുന്ന ബയേണ്‍ കിരീടം ചൂടി.

കളി തുടങ്ങി ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ബയേണ് പിന്നീടുള്ള പകുതിയിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ വോള്‍ഫ്‌സ്ബര്‍ഗിന് സാധിച്ചില്ല. സൂപ്പര്‍താരം ലെവന്‍ഡോസ്‌ക്കി ബയേണിന് വേണ്ടി രണ്ടു ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. 

ജര്‍മ്മന്‍ കപ്പിലും, ചാംപ്യന്‍സ് ലീഗിലുമേറ്റ പരാജയങ്ങള്‍ക്ക് അന്‍സലോട്ടി ജര്‍മനിയിലെ തന്റെ ആദ്യ കിരീടത്തിലൂടെ മറുപടി നല്‍കി. 54 ബുണ്ടസ് ലീഗകളില്‍ 26 കിരീടങ്ങളാണ് മ്യൂണിക്കിന്റെ സ്വന്തം പേരിലാക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com