അടുത്ത 10 വര്‍ഷം കൂടി ധോനി കളിക്കും, ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഭീഷണിയായി പലരും കണ്ടേക്കാമെന്ന് മൈക്ക് ഹസി 

'എത്രത്തോളം വര്‍ഷം ധോനിക്ക് ഇനി കളിക്കാന്‍ സാധിക്കുമോ അത്രത്തോളം വര്‍ഷം കളിക്കണം'
അടുത്ത 10 വര്‍ഷം കൂടി ധോനി കളിക്കും, ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഭീഷണിയായി പലരും കണ്ടേക്കാമെന്ന് മൈക്ക് ഹസി 
Updated on: 
1 min read

സിഡ്‌നി: അടുത്ത പത്ത് വര്‍ഷം കൂടി ധോനിക്ക് കളിക്കാനാവുമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം മൈക്ക് ഹസി. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും ധോനിക്ക് സാധ്യത നല്‍കുന്ന വിരാട് കോഹ്‌ലിയെ താന്‍ അഭിനന്ദിക്കുന്നതായും മൈക്ക് ഹസി പറഞ്ഞു. 

അവിശ്വസനീയമാം വിധം കളിക്കുന്ന കളിക്കാരനും വ്യക്തിയുമാണ് ധോനി. എത്രത്തോളം വര്‍ഷം ധോനിക്ക് ഇനി കളിക്കാന്‍ സാധിക്കുമോ അത്രത്തോളം വര്‍ഷം കളിക്കണം. ഇന്ത്യക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിനും വേണ്ടി ഇത്രയും വര്‍ഷമായി ധോനി കളിക്കുന്നു. ഇനിയും ധോനി കളിക്കുന്നത് നമുക്ക് കാണണം. 
ധോനിയെ പോലൊരു താരത്തിന് ഇപ്പോഴും ടീമില്‍ സാധ്യത നല്‍കുന്നത് ഭീഷണിയായി പലരും കരുതിയേക്കാം. എന്നാല്‍ കോഹ്‌ലി അതിന് തയ്യാറാവുന്നതായും മൈക്ക് ഹസി ചൂണ്ടിക്കാട്ടി. 

ധോനിയുടെ കാര്യത്തില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയുമ്പോള്‍, അങ്ങനെയല്ല, ഈ വ്യക്തിയെ എനിക്ക് വേണം എന്ന് പറയാനുള്ള വ്യക്തിത്വം കോഹ് ലിക്കുണ്ട്. ഈ വ്യക്തിയില്‍ നിന്ന് എനിക്ക് പഠിക്കാനാവുമെന്നും, എന്നെ മികച്ച നായകനാക്കാന്‍ ഈ വ്യക്തി സഹായിക്കുമെന്നും പറയാന്‍ കോഹ് ലിക്ക് കഴിഞ്ഞു. ഇവരുടെ ഈ ബന്ധം താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും മൈക്ക് ഹസി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER