അനസും ആഷിഖും ജോർദാനിലേക്ക്; തട്ടാലിനെ തട്ടി ഇന്ത്യയുടെ 22 അം​ഗ സംഘം

ജോർദാനെതിരായ സൗഹൃദ ഫുട്ബോൾ പോരിനുള്ള ഇന്ത്യയുടെ അന്തിമ സംഘത്തെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചു
അനസും ആഷിഖും ജോർദാനിലേക്ക്; തട്ടാലിനെ തട്ടി ഇന്ത്യയുടെ 22 അം​ഗ സംഘം
Updated on
1 min read

ന്യൂ‍ഡൽഹി: ജോർദാനെതിരായ സൗഹൃദ ഫുട്ബോൾ പോരിനുള്ള ഇന്ത്യയുടെ അന്തിമ സംഘത്തെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചു. ടീമിൽ രണ്ട് മലയാളികൾ ഇടം കണ്ടെത്തി. 30 അംഗ സാധ്യതാ ടീമിൽ നിന്ന് എട്ട് താരങ്ങളെ ഒഴിവാക്കി 22 പേർ അടങ്ങുന്ന സംഘമാണ് ജോർദാനിലേക്ക് യാത്രയാകുന്നത്. നവംബർ 17നാണ് പോരാട്ടം. ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പകരം ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത യുവതാരം കോമൾ തട്ടാലിനെ കോൺസ്റ്റന്റൈൻ ജോർദാനിലേക്ക് പരി​ഗണിച്ചില്ല. 

മലയാളി താരങ്ങളായ അനസ് എടത്തൊടികയും, ആഷിഖ് കുരുണിയനും ടീമിൽ ഇടം നേടി. കോമൾ തട്ടാലിന് പുറമെ വിശാൽ കെയ്ത്, അരിന്ദം, സർതക്, റൗളിങ്, ഫറൂഖ് ചൗധരി, ബികാഷ് ജെയ്റു, നിഖിൽ പൂജാരി എന്നിവരാണ് സാധ്യതാ ടീമിൽ നിന്ന് ജോർദാനിലേക്ക് പോകുന്നവരിൽ ഉൾപ്പെടാത്തത്. 

നവംബർ 17ന് ജോർദാനിൽ വച്ചാണ് മത്സരം. കിങ് അബ്ദുല്ല സ്റ്റേഡിയമാണ് വേദി. നിലവിൽ ഫിഫ റാങ്കിങിൽ 110ാം സ്ഥാനത്ത് ഉള്ള ടീമാണ് ജോർദാൻ. ഏഷ്യാ കപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഈ സൗഹൃദ മത്സരം കളിക്കുന്നത്. ഏഷ്യാ കപ്പിനുള്ള ഒരുക്കം എന്ന നിലയിൽ തന്നെ മത്സരത്തെ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com