ആ റെക്കോര്‍ഡ് ബുക്കില്‍ ഇനി ബുംറ ഒന്നാമത്; തകര്‍ത്തത് 39 വര്‍ഷത്തിന് ശേഷം

ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ 39 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി
ആ റെക്കോര്‍ഡ് ബുക്കില്‍ ഇനി ബുംറ ഒന്നാമത്; തകര്‍ത്തത് 39 വര്‍ഷത്തിന് ശേഷം
Updated on
1 min read


മെല്‍ബണ്‍: വൈവിധ്യാമാര്‍ന്ന പന്തുകളാല്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ച ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ 39 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് ബുംറ റെക്കോര്‍ഡും ഒപ്പം ചേര്‍ത്തത്. 

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് ബുക്കിലാണ് ബുംറ തന്റെ പേരെഴുത് ചേര്‍ത്തത്. 1979ല്‍ 40 വിക്കറ്റെടുത്ത് റെക്കോര്‍ഡിട്ട 
ദിലീപ് ജോഷിയുടെ പെരുമായാണ് ബുംറ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കക്കെതിരെയാണ് ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം. 

മെല്‍ബണില്‍ മൂന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ ബുംറയുടെ പേരില്‍ 39 വിക്കറ്റുകളായിരുന്നു. മാര്‍ക്കസ് ഹാരിസിനെ പുറത്താക്കി റെക്കോര്‍ഡിനൊപ്പമെത്തിയ ബുംറ ഷോണ്‍ മാര്‍ഷിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. മാര്‍ഷിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പന്തും ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. പിന്നീട് നാല് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ആറ് വിക്കറ്റുകള്‍ തികച്ച ബുംറ അരങ്ങേറ്റ വര്‍ഷത്തിലെ വിക്കറ്റ് നേട്ടം 45ല്‍ എത്തിച്ചു. ഓസ്‌ട്രേലിയക്ക് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് അവശേഷിക്കുന്നതിനാല്‍ റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഇനിയും വിക്കറ്റുകള്‍ എത്തുമെന്ന് സാരം. 

1996ല്‍ വെങ്കിടേഷ് പ്രസാദ് 37 വിക്കറ്റുകള്‍ സ്വന്തമാക്കിയതാണ് മൂന്നാം സ്ഥാനത്ത്. 1988ല്‍ നരേന്ദ്ര ഹിര്‍വാനി 36 വിക്കറ്റുമായും 2006ല്‍ ശ്രീശാന്ത് 35 വിക്കറ്റുമായും അരങ്ങേറ്റം അവിസ്മരണീയമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com