ഇന്ത്യക്കെതിരെ ബെനറ്റിനെ കളത്തിലിറക്കാന്‍ കീവീസ്; രണ്ടര വര്‍ഷത്തിന് ശേഷം മടങ്ങിയെത്തുന്ന ഈ വമ്പന്‍ ആര്?

2017ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിനത്തിലാണ് അവസാനമായി ബെനറ്റ് ന്യൂസിലന്‍ഡിനായി ബോളെറിഞ്ഞത്
ഇന്ത്യക്കെതിരെ ബെനറ്റിനെ കളത്തിലിറക്കാന്‍ കീവീസ്; രണ്ടര വര്‍ഷത്തിന് ശേഷം മടങ്ങിയെത്തുന്ന ഈ വമ്പന്‍ ആര്?
Updated on
1 min read

രിക്കിനേതുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന മീഡിയം പേസര്‍ ഹാമിഷ് ബെനറ്റിനെ രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിക്കുകയാണ് ന്യൂസിലന്‍ഡ്. ഇന്ത്യയ്‌ക്കെതിരെ വരുന്ന ട്വന്റി20 സീരീസിലാണ് ബെനറ്റിനെ മടക്കിയെത്തിക്കുന്നത്.

ന്യൂസിലന്‍ഡിന്റെ ഏകദിന താരനിരയിലെ സ്ഥിരം സാന്നിധ്യമായിരുന്നു 32കാരനായ ബെനറ്റ്. 2011ലെ ലോകകപ്പിലും ഈ താരം രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. 16 ഏകദിനങ്ങളില്‍ നിന്ന് 27 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള താരം പക്ഷെ 2011ന് ശേഷം കളിച്ചത് നാല് മത്സരങ്ങളില്‍ മാത്രം. 2017ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിനത്തിലാണ് അവസാനമായി ബെനറ്റ് ന്യൂസിലന്‍ഡിനായി ബോളെറിഞ്ഞത്.

ഒരു ട്വന്റി20 അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ലാത ബെനറ്റിന്റെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെ പ്രകടനമാണ് ടീമില്‍ തിരിച്ചെത്തിക്കാന്‍ സെലക്ഷന്‍ കമ്മറ്റിയെ നിര്‍ബന്ധിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ച് സീസണുകളില്‍ സ്ഥരതയാര്‍ന്ന പ്രകടനമാണ് ബെനറ്റ് പുറത്തെടുത്തത്. കളിക്കളത്തിലേക്കുള്ള ബെനറ്റിന്റെ ഗംഭീര തിരിച്ചുവരവാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് സെലക്ടര്‍ ഗാവിന്‍ ലാര്‍സെന്‍ പറയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം പരിക്കിന്റെ പിടിയിലായ ബോള്‍ട്ടും ഫെര്‍ഗുസണും ടീമിലില്ല. ഈ വിടവ് നികത്താനാണ് ബെനറ്റിനെ ടീമിലെത്തിച്ചിരിക്കുന്നത്. ഈ മാസം അവസാനമാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സീരീസ് പോരാട്ടങ്ങള്‍. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ട്വന്റി20യുമാണ് സീരീസിലെ മത്സരങ്ങള്‍. ജനുവരി 24ന് ട്വന്റി20യാടെയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com