ഇരട്ടപ്പദവി വിവാദം;  സച്ചിനും ലക്ഷ്മണിനും ബിസിസിഐ ഓംബുഡ്‌സ്മാന്റെ നോട്ടീസ്

ക്രിക്കറ്റ് ഉപദേശക സമിതിയിലും ഐപിഎല്‍ ഉപദേശക സമിതിയിലും ഒരു പോലെ പ്രവര്‍ത്തിക്കുന്നതിലാണ് ഇരുവരോടും വിശദീകരണം
ഇരട്ടപ്പദവി വിവാദം;  സച്ചിനും ലക്ഷ്മണിനും ബിസിസിഐ ഓംബുഡ്‌സ്മാന്റെ നോട്ടീസ്
Updated on
1 min read

ന്യൂഡല്‍ഹി : ഇരട്ടപ്പദവി വിവാദത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും വിവിഎസ് ലക്ഷ്മണിനും ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി കെ ജെയിന്റെ നോട്ടീസ്. ക്രിക്കറ്റ് ഉപദേശക സമിതിയിലും ഐപിഎല്‍ ഉപദേശക സമിതിയിലും ഒരു പോലെ പ്രവര്‍ത്തിക്കുന്നതിലാണ് ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 28 നകം മറുപടി നല്‍കാനാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ ബിസിസിഐയോടും വിശദീകരണം തേടിയിട്ടുണ്ട്. 

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ഉപദേശകനാണ് സച്ചിന്‍. ലക്ഷ്മ
ണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും. നേരത്തേ സൗരവ് ഗാംഗുലിക്കും സമാന കേസില്‍ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചിരുന്നു. 2017 ലാണ് ഇവര്‍ മൂവരം അംഗങ്ങളായ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചത്.

സച്ചില്‍ പണം വാങ്ങാതെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകനായിരിക്കുന്നതെന്നും ക്രിക്കറ്റ് ഉപദേശക സമിതിയും സച്ചിന്റെ സേവനങ്ങള്‍ക്ക് ഇതുവരെയും പ്രതിഫലം നല്‍കിയിട്ടില്ലെന്നും ബിസിസിഐ അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇരട്ടപ്പദവിയെ കുറിച്ച് ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com