ഉദ്ഘാടന പോര് തന്നെ 'ബ്ലോക്ക്ബസ്റ്റര്‍'- ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് നേര്‍ക്കുനേര്‍

Updated on
1 min read

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സരക്രമം പുറത്തിറക്കി. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ് ഫിക്‌സ്ചര്‍ പുറത്തുവിട്ടത്. ഈ മാസം 19 മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലാണ് മത്സരങ്ങള്‍. 

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം തന്നെ തീപ്പാറും. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനമാണ് ഈ സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും. അബുദാബിയിലാണ് ഉദ്ഘാടന മത്സരം. 

രണ്ടാം പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലാണ്. മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരും. 

വൈകീട്ട് 3.30നാണ് ഉദ്ഘാടന മത്സരം. എല്ലാ ദിവസത്തേയും പോരാട്ടങ്ങള്‍ വൈകീട്ട് 7.30നാണ്. 24 മത്സരങ്ങള്‍ ദുബൈയിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമായി അരങ്ങേറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com