

ന്യൂഡല്‍ഹി: പ്രളയക്കെടുതികളെ അതിജീവിച്ച് ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന കേരളത്തെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കേരള ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിര്‍മിച്ച വീഡിയോ പങ്കുവെച്ചാണ് കോഹ്‌ലി കേരളത്തിന്റെ അതിജീവനത്തിന് ബിഗ് സല്യൂട്ട് സമ്മാനിച്ചത്. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെ 'എന്തൊരു തിരിച്ചുവരവാണ് കേരളത്തിന്റേത്...' എന്നാണ് വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ കോഹ്‌ലി വിശേഷിപ്പിച്ചത്. ബോളിവുഡ് ചലച്ചിത്ര താരം പരിണീതി ചോപ്രയടക്കമുള്ള സെലിബ്രിറ്റികളും വീഡിയോ പങ്കുവച്ചവരിലുണ്ട്.
പ്രളയത്തെ അതിജീവിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖല കുതിച്ചുയരുന്നതാണ് വീഡിയോയില്‍ പങ്കുവെയ്ക്കുന്ന സന്ദേശം. ലോകം കേരളത്തിലേക്ക് ഒഴുകുകയാണെന്നും കേരളത്തിന് ഇനി വേണ്ടത് ലോകത്തിന്റെ സ്‌നേഹമാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന ആലപ്പുഴക്കാരനായ നമ്പ്യാരെ പരിചയപ്പെടുത്തിയാണ് വീഡിയോ ആരംഭിക്കുന്നത്. എയര്‍പോര്‍ട്ട് ഡ്രൈവറായ ജാന്‍സി, കഥകളി കലകാരനായ നായര്‍, പാചക വിദ്ഗധയായ ഫാത്തിമ തുടങ്ങിയവരും വീഡിയോയില്‍ വരുന്നുണ്ട്. ഇവരെല്ലാം സഞ്ചാരികളെ കാത്ത് സങ്കടത്തോടെ ഇരിക്കുന്നതാണ് തുടക്കത്തിലുള്ളത്.
എന്നാൽ പിന്നീട് വിദേശ സഞ്ചാരികളുടെ വരവ് കാണുന്നതോടെ ഇവരുടെയെല്ലാം സന്തോഷം മുഖത്ത് കാണുന്നു. സഞ്ചാരികളുടെ ഒഴുക്കില്‍ ഇവരുടെയെല്ലാം മുഖത്ത് വിരിയുന്ന സന്തോഷം കേരളത്തിന്റെ സന്തോഷമായി പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates