'എന്നോട് നുണ പറയരുത്, നിന്റെ ക്യാപ്റ്റനെ മണ്ടനാക്കാന്‍ നോക്കരുത്, ബൗണ്‍സര്‍ എറിഞ്ഞതിന് കലിപ്പിച്ച് ധോനി പറഞ്ഞു'

ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് എത്തുന്നതിന് മുന്‍പ് 14 റണ്‍സ് എടുത്ത് നില്‍ക്കെ മക്കല്ലത്തിന്റെ ക്യാച്ച് കോഹ്‌ലി നഷ്ടപ്പെടുത്തിയിരുന്നു
'എന്നോട് നുണ പറയരുത്, നിന്റെ ക്യാപ്റ്റനെ മണ്ടനാക്കാന്‍ നോക്കരുത്, ബൗണ്‍സര്‍ എറിഞ്ഞതിന് കലിപ്പിച്ച് ധോനി പറഞ്ഞു'
Updated on: 
1 min read

അനാവശ്യ ബൗണ്‍സര്‍ എറിഞ്ഞതിന് ധോനി തന്നോട് ഗ്രൗണ്ടില്‍ വെച്ച് കലിപ്പിച്ച സംഭവം വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 2014ല്‍ വെല്ലിങ്ടണില്‍ ബ്രണ്ടന്‍ മക്കല്ലം ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് എത്തിയപ്പോഴായിരുന്നു അത്. 

ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് എത്തുന്നതിന് മുന്‍പ് 14 റണ്‍സ് എടുത്ത് നില്‍ക്കെ മക്കല്ലത്തിന്റെ ക്യാച്ച് കോഹ്‌ലി നഷ്ടപ്പെടുത്തിയിരുന്നു. അവിടെ അവസരം കോഹ് ലി നഷ്ടപ്പെടുത്തിയെങ്കിലും വൈകാതെ മക്കല്ലത്തെ തിരിച്ചയക്കാമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അടുത്ത ദിവസം ഉച്ചവരെ മക്കല്ലം നിന്നു. എന്നാല്‍ ചായക്ക് പിരിഞ്ഞ ശേഷവും, അന്നത്തെ കളി അവസാനിപ്പിക്കാറായതിന് ശേഷവും മക്കല്ലത്തെ മടക്കാനായില്ല. ഈ സമയം ഞാന്‍ കോഹ് ലിയോട് പോയി ചോദിച്ചു, നീ എന്തിനാണ് ആ ക്യാച്ച് നഷ്ടപ്പെടുത്തിയത്? 

അതേ കളിയില്‍ മറ്റൊരു ബാറ്റ്‌സ്മാന്റെ ക്യാച്ച് കൂടി നമ്മള്‍ നഷ്ടപ്പെടുത്തി. അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി. ദേഷ്യത്തില്‍ ഞാന്‍ അടുത്ത ഡെലിവറി ബൗണ്‍സര്‍ എറിഞ്ഞു. ധോനിയുടെ തലക്ക് മീതേ കൂടി അത് പോയി. ഇത് ധോനിക്ക് ഇഷ്ടപ്പെട്ടില്ല. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോവുമ്പോള്‍ ധോനി എന്റെ അരികിലേക്ക് എത്തി. ആ ക്യാച്ച് നഷ്ടപ്പെട്ടത് എനിക്കറിയാം, എന്നാല്‍ അവസാന ബോള്‍ നന്നായി എറിയണമായിരുന്നു എന്ന് ധോനി പറഞ്ഞു. കയ്യില്‍ നിന്ന് സ്ലിപ്പായി പോയെന്നായിരുന്നു എന്റെ മറുപടി. 

എന്റെ മറുപടി കേട്ട് ധോനി എന്നോട് കലിപ്പിച്ച് പറഞ്ഞു. ഞാന്‍ ഒരുപാട് കളിക്കാരെ കണ്ടിട്ടുണ്ട്, അവര്‍ വന്ന് പോയിട്ടുണ്ട്. എന്നോട് നുണ പറയരുത്. നിന്റെ ക്യാപ്റ്റനെ വിഡ്ഡിയാക്കാന്‍ നോക്കരുത്,...മക്കല്ലത്തിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെ ബലത്തില്‍ 680 റണ്‍സ് ആണ് കളിയില്‍ കിവീസ് ഉയര്‍ത്തിയത്. ടെസ്റ്റ് സമനിലയിലാവുകയും, 1-0ന് കിവീസ് പരമ്പര ജയിക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER