'എന്റെ ജീവിതത്തിലെ സ്‌പെഷ്യല്‍ ഗിഫ്റ്റ്'; ചാരുലതയ്ക്ക് പിറന്നാള്‍ ആശംസയുമായി സഞ്ജു സാംസണ്‍: ചിത്രങ്ങള്‍

പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം നല്ലപാതിയ്ക്ക് ആശംസകള്‍ നേര്‍ന്നത്
'എന്റെ ജീവിതത്തിലെ സ്‌പെഷ്യല്‍ ഗിഫ്റ്റ്'; ചാരുലതയ്ക്ക് പിറന്നാള്‍ ആശംസയുമായി സഞ്ജു സാംസണ്‍: ചിത്രങ്ങള്‍
Updated on
1 min read

ഭാര്യ ചാരുലത രമേശിന് പിറന്നാള്‍ ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം നല്ലപാതിയ്ക്ക് ആശംസകള്‍ നേര്‍ന്നത്. വിവാഹശേഷമുള്ള ചാരുലതയുടെ ആദ്യത്തെ പിറന്നാളായിരുന്നു ഇത്. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യല്‍ ഗിഫ്റ്റിന് പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെയാണ് ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. തിരുവനന്തപുരം മാര്‍ ഇവാനിയോസില്‍ പഠിക്കുന്ന കാലത്ത് മൊട്ടിട്ട പ്രണയം ആറുവര്‍ഷത്തിനൊടുവില്‍ പൂവണിയുകയായിരുന്നു.

വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരേ ഇരട്ട സെഞ്ചറി നേടി മികച്ച ഫോമില്‍ നില്‍ക്കുകയാണ് താരം. 125 പന്തില്‍ നിന്നാണ് 20 ഫോറും 9 സിക്‌സും പറത്തിയായിരുന്നു താരം ഇരട്ടശതകം തികച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com