ഐപിഎല്‍ കിരീടം ബാംഗ്ലൂര്‍ ഉയര്‍ത്തും, കളിക്കുന്നത് ആ വിധമെന്ന് പ്രഗ്യാന്‍ ഓജ

'ഈ വര്‍ഷം കിരീടം എന്നത് സ്വപ്‌നം മാത്രമായി പോവില്ല അവര്‍ക്ക് എന്നാണ് എന്റെ വിശ്വാസം'
ഐപിഎല്‍ കിരീടം ബാംഗ്ലൂര്‍ ഉയര്‍ത്തും, കളിക്കുന്നത് ആ വിധമെന്ന് പ്രഗ്യാന്‍ ഓജ
Updated on
1 min read

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഐപിഎല്‍ കിരീട മോഹം ഈ സീസണില്‍ സാധ്യമായേക്കുമെന്ന് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ഈ സീസണില്‍ ഇതുവരെ ആര്‍സിബി കളിച്ച വിധം നോക്കുമ്പോള്‍ കിരീടത്തിലേക്കാണ് അവര്‍ പോവുന്നത് എന്ന് ഓജ പറഞ്ഞു. 

കിരീടം എന്ന സ്വപ്‌നത്തോടെ അടുത്തെത്തി നില്‍ക്കുകയാണ് ആര്‍സിബി. ഈ വര്‍ഷം കിരീടം എന്നത് സ്വപ്‌നം മാത്രമായി പോവില്ല അവര്‍ക്ക് എന്നാണ് എന്റെ വിശ്വാസം. കാരണം അതുപോലെയാണ് അവര്‍ കളിക്കുന്നത്. ഡിവില്ലിയേഴ്‌സ്, കോഹ് ലി, ക്രിസ് മോറിസ് എന്നിവര്‍ക്ക് തുടക്കവും ഫ്‌ളോയും കിട്ടി കഴിഞ്ഞാല്‍ അവര്‍ തികച്ചും വ്യത്യസ്ത കളിക്കാരായി മാറുമെന്ന് ഓജ പറഞ്ഞു. 

മൈക്ക് ഹെസന്‍ വന്നതോടെയാണ് ആര്‍സിബിക്ക് സ്ഥിരത ലഭിച്ചതെന്നും ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ പറഞ്ഞു. ഈ വര്‍ഷങ്ങളിലെല്ലാം വേണ്ട കളിക്കാരെല്ലാം അവരുടെ ടീമിലുണ്ടായി. എന്നാല്‍ പരിശീലകന്റെ അഭാവമാണ് അവരെ കുഴക്കിയത്. ഈ വര്‍ഷം ഹെസന്റെ വരവോടെ അവരുടെ പദ്ധതികള്‍ക്ക് വ്യക്തത വന്നു. കൂടുതല്‍ പക്വത കൈവന്നു. 

കഴിഞ്ഞ ദിവസം പഞ്ചാബില്‍ നമ്മളത് കണ്ടു. ഈ ടീമിന്റെ പ്രാപ്തിയെ കുറിച്ചാണ് എപ്പോഴും നമ്മള്‍ സംസാരിച്ചത്. മുന്‍പോട്ട് പോവുമ്പോള്‍ അവര്‍ മുംബൈ, ഡല്‍ഹി എന്നിവരെ തോല്‍പ്പിച്ചു. ടോപ് ടീമുകളാണ് അവര്‍. ആരേയും വിലകുറച്ച് കാണാനാവില്ല. ഒരു മിനിറ്റ് കൊണ്ട് കളിയുടെ ഗതി തിരിയാന്‍ പാകത്തിലുള്ള ഫോര്‍മാറ്റാണ് ഇതെന്നും ഓജ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com