

ലാഹോര്‍: ലോകകപ്പിനുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സെലക്ടർമാർക്കെതിരെ കലാപക്കൊടിയുയർത്തി പേസർ ജുനൈദ് ഖാൻ. തന്റെ മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ചിത്രം ട്വീറ്റ് ചെയ്താണ് ജുനൈദ് തന്‍റെ പ്രതിഷേധം പാക്കിസ്ഥാന്‍ സെലക്‌ടര്‍മാരെ അറിയിച്ചത്. 'ഒന്നും പറയാനില്ല, സത്യം കയ്‌പേറിയതാണ്' എന്ന കുറിപ്പും ചിത്രത്തിന് താഴെ ജനൈദ് കുറിച്ചിരുന്നു.
I dont want to say anything. Truth is bitter. (Sach karwa hotha hai) pic.twitter.com/BsWRzu0Xbh
— Junaid khan 83 (@JunaidkhanREAL)
May 20, 2019
കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിച്ച താരമാണ് ജുനൈദ് ഖാന്‍. ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ജുനൈദും ടീമിലുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ തിളങ്ങാൻ താരത്തിന് സാധിച്ചില്ല. ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങളില്‍ 18 ഓവറില്‍ 142 റണ്‍സ് വഴങ്ങിയതാണ് ജുനൈദിന് പുറത്തേക്കുള്ള വഴി തുറന്നത്. ഇതോടെ പ്രാഥമിക സ്‌ക്വാഡില്‍ ഇല്ലാതിരുന്ന മുഹമ്മദ് ആമിറിനെ ജുനൈദിന് പകരം പാക്കിസ്ഥാന്‍ സെലക്‌ടര്‍മാര്‍ ടീമിൽ ഉൾപ്പെടുത്തി.
15 അംഗ ടീമിൽ മുഹമ്മദ് ആമിറിനൊപ്പം ആസിഫ് അലി, വഹാബ് റിയാസ് എന്നിവരും തിരികെയെത്തി. കരിയര്‍ ഏതാണ്ട് അവസാനിച്ചുവെന്ന് കരുതിയ വഹാബിന്റെ തിരിച്ചുവരവ് അപ്രതീക്ഷിതമായി. ജുനൈദ് ഖാനൊപ്പം ആബിദ് അലി, ഫഹീം അഷ്‌റഫ് എന്നിവരേയും ടീമില്‍ നിന്ന് പുറത്താക്കി. ഇതില്‍ ആമിറും വഹാബും പേസര്‍മാരാണ്. മധ്യനിര ബാറ്റിങ്ങിന് കരുത്ത് പകരനാണ് അസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates