ഒരു കോടിക്ക് യുവി, ഇതിലും വലിയ നേട്ടം ഐപിഎല്‍ ചരിത്രത്തില്‍ ഇല്ലെന്ന് ആകാശ് അംബാനി

യുവരാജിനെ സ്വന്തമാക്കിയതിന് പിന്നാലെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വീകരിച്ച പ്ലാന്‍ എന്താണെന്ന് പറയുകയാണ് ആകാശ് അംബാനി
ഒരു കോടിക്ക് യുവി, ഇതിലും വലിയ നേട്ടം ഐപിഎല്‍ ചരിത്രത്തില്‍ ഇല്ലെന്ന് ആകാശ് അംബാനി
Updated on
1 min read

അടിസ്ഥാന വിലയില്‍ യുവരാജ് സിങ്ങിനെ സ്വന്തമാക്കിയതാണ് ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ നേട്ടമെന്ന് മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി. യുവരാജിനെ സ്വന്തമാക്കിയതിന് പിന്നാലെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വീകരിച്ച പ്ലാന്‍ എന്താണെന്ന് പറയുകയാണ് ആകാശ് അംബാനി. 

യുവരാജ് സിങ്ങിനേയും മലിംഗയേയും അവരുടെ അടിസ്ഥാനവിലയില്‍ തന്നെ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് തങ്ങള്‍ വിചാരിച്ചിരുന്നില്ല. പരിചയ സമ്പത്തുള്ള താരങ്ങളെ ടീമിലെത്തിക്കുക ഞങ്ങളുടെ ലക്ഷ്യമായിരുന്നു. ടീമിലെ വളര്‍ന്നുവരുന്ന താരങ്ങള്‍ക്കൊപ്പം ഇവരെ കൊണ്ടുവന്ന് ടീം സന്തുലിതമാക്കുകയായിരുന്നു ലക്ഷ്യം. പെട്ടെന്നുണ്ടായ തീരുമാനമല്ല ഇവരെ ടീമിലെത്തിക്കുക എന്നത്. ടീമില്‍ ഇവരുടെ റോള്‍ എന്തായിരിക്കണം എന്ന് വ്യക്തമായ ധാരണയുണ്ടെന്നും മുംബൈ ഇന്ത്യന്‍സ് ഉടമ പറയുന്നു.

ഒരു കോടി രൂപയ്ക്കാണ് യുവിയെ മുംബൈ സ്വന്തമാക്കിയത്. ലേലത്തില്‍ ആദ്യം യുവിയുടെ പേര് എത്തിയപ്പോള്‍ വാങ്ങാന്‍ ആരും മുന്നോട്ടു വന്നിരുന്നില്ല. എന്നാല്‍ രണ്ടാം വട്ടം പേരെത്തിയപ്പോള്‍ മുംബൈ മാറി നിന്നില്ല. ലേലം തുടങ്ങുന്നതിന് മുന്‍പ് യുവിയെ സ്വന്തമാക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂചന നല്‍കിയിരുന്നു. രണ്ട് ഇന്ത്യന്‍ താരങ്ങളെ ലക്ഷ്യം വെച്ച് ചെന്നൈ ലേലത്തിനെത്തിയപ്പോള്‍ പരിചയ സമ്പത്തുള്ള യുവിയെ ധോനി തന്റെ ടീമിലെത്തിക്കും എന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല.

ആദ്യ ഐപിഎല്‍ സീസണില്‍ ഐക്കണ്‍ താരമായിരുന്നു യുവി. 2014 ഐപിഎല്‍ സീസണില്‍ 14 കോടി രൂപയ്ക്കാണ് യുവിയെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 2015ല്‍ യുവിയുടെ വില 16 കോടിയിലേക്കെത്തി. 2016ല്‍ ഏഴ് കോടിയും 2018 എത്തിയപ്പോഴേക്കും രണ്ട് കോടിയുമായി യുവിയുടെ വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com