ദുബായ്: പരിഹാസങ്ങൾക്കൊക്കെ മറുപടി നൽകുന്ന പ്രകടനമാണ് കിങ്സ് ഇലവൻ പഞ്ചാബിനെതിരെയുള്ള പോരാട്ടത്തിൽ ഷെയ്ൻ വാട്സണും ഫാഫ് ഡുപ്ലെസിയും പുറത്തെടുത്തത്. തുടർച്ചയായി പരാജയങ്ങൾ നേരിടേണ്ടിവന്നിട്ടും തളരാതെ പത്ത് വിക്കറ്റിന് പഞ്ചാബ് യുവനിരയെ ധോനിപ്പട തകർത്തു. മത്സരത്തിൽ ചെന്നൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഒരുപാട് റെക്കോഡുകളും പിന്നിട്ടു.
പഞ്ചാബ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വെറും 17.4 ഓവറിൽ മറികടക്കുകയായിരുന്നു ചെന്നൈ. ഐപിഎല്ലിലെ 10 വിക്കറ്റ് ജയങ്ങളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് വാട്സൺ-ഡുപ്ലെസി സഖ്യം ഇന്നലെ കുറിച്ചത്. ഗൗതം ഗംഭീറും ക്രിസ് ലിന്നും ചേർന്ന് നേടിയ 184 റൺസിന്റെ കൂട്ടുകെട്ടാണ് ഈ റെക്കോഡിൽ ഒന്നാമത്. 2017-ൽ ഗുജറാത്ത് ലയൺസിനെതിരേ കൊൽക്കത്തയ്ക്കു വേണ്ടിയായിരുന്നു ഈ പ്രകടനം.
ഐപിഎല്ലിൽ ചെന്നൈയുടെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും ഇതാണ്. ഒൻപത് വർഷം മുൻപ് മൈക്ക് ഹസ്സി-മുരളി വിജയ് സഖ്യം കുറിച്ച റെക്കോർഡാണ് ഷെയ്നും ഡുപ്ലെസിയും ചേർന്ന് തിരുത്തിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിലായിരുന്നു ഇത്.
ഐപിഎൽ 13-ാം സീസണിലെ ആദ്യ അർധ സെഞ്ചുറി നേടിയ വാട്ട്‌സൺ 53 പന്തുകള്ളിൽ മൂന്നു സിക്‌സും 11 ഫോറുമടക്കം 83 റൺസോടെ പുറത്താകാതെ നിന്നു. ഡുപ്ലെസ ഒരു സിക്‌സും 11 ഫോറുമടക്കം 53 പന്തിൽ 87 റൺസെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates