കപിൽദേവിന്റെ സിനിമയിൽ ശ്രീകാന്തായി വെടിക്കെട്ട് തീർക്കാനെത്തുന്നത് ജീവ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

വെടിക്കെട്ട് ഓപണർ കൃഷ്ണമാചാരി ശ്രീകാന്തായാണ് ജീവയെത്തുന്നത്
കപിൽദേവിന്റെ സിനിമയിൽ ശ്രീകാന്തായി വെടിക്കെട്ട് തീർക്കാനെത്തുന്നത് ജീവ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
Updated on: 
1 min read

1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയത്തെ ആസ്പദമാക്കിയൊരുക്കുന്ന '83'ലെ താര നിരയിലേക്ക് തമിഴ്‌ സിനിമാ താരം ജീവയുമെത്തുന്നു. വെടിക്കെട്ട് ഓപണർ കൃഷ്ണമാചാരി ശ്രീകാന്തായാണ് ജീവയെത്തുന്നത്.

ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കപിൽ ദേവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രൺവീർ സിങ് തന്റെ ട്വിറ്റർ പേജിൽ പങ്കിട്ടു. ഉത്സാഹിയായ ദക്ഷിണേന്ത്യന്‍ സ്‌ട്രോക്‌പ്ലെ സെന്‍സേഷന്‍ എന്നൊരു കുറിപ്പും അദ്ദേഹം ഇതിനൊപ്പം ഇട്ടിട്ടുണ്ട്.

കപിലിന്റെ ചെകുത്താന്മാർ എന്നറിയപ്പെട്ട അന്നത്തെ ഇന്ത്യന്‍ ടീമിലെ മറ്റൊരംഗമായിരുന്ന സുനില്‍ ഗാവസ്‌കറെ അവതരിപ്പിക്കുന്ന താഹിര്‍ രാജ് ചുവന്നഭാസിന്റെ പോസ്റ്റര്‍ രണ്‍വീര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. അതിനുപിന്നാലെയാണ് മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്ന ശ്രീകാന്തായി ജീവയെത്തുന്ന പുതിയ പോസ്റ്റര്‍ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER