തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമായ മലയാളി താരം സഞ്ജു സാംസണും അമ്മയും ചേർന്ന് അവതരിപ്പിച്ച ടിക്‌ടോക് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്‌ടോക് വീഡിയോയാണ് തരംഗമായത്. മോഹൻലാലും ജഗതി ശ്രീകുമാറും തകർത്തഭിനയിച്ച ‘യോദ്ധ’ എന്ന മലയാള ചിത്രത്തിലെ ഒരു ജനപ്രിയ രംഗമാണ് ഇരുവരും ചേർന്ന് ടിക്‌ടോക്കിലൂടെ അനുകരിച്ചത്.
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തോൽപ്പിക്കാൻ ജഗതിയുടെ കഥാപാത്രം ഉറക്കമിളച്ചിരുന്ന് ചെസ് പഠിക്കുന്ന രംഗമുണ്ട്. അതിനിടെ നടി മീന അവതരിപ്പിക്കുന്ന അമ്മ കഥാപാത്രം ഒരു ഗ്ലാസിൽ പാലുമായെത്തി മകന് നൽകുന്ന രംഗമാണ് ഇരുവരും ചേർന്ന് അഭിനയിച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ടിക്‌ടോക് അക്കൗണ്ടിലാണ് ഈ രസകരമായ വീഡിയോ സഞ്ജു പങ്കുവച്ചിരിക്കുന്നത്. ‘അമ്മയോടൊപ്പം തമാശയ്ക്കുള്ള സമയം’ എന്ന ചെറു വാചകത്തോടെയാണ് സഞ്ജു വീഡിയോ ആരാധകർക്കായി പങ്കുവച്ചത്.
@sanjusamson Fun times with Mommy#motherson
original sound - sanjusamson
ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ അംഗമായിരുന്ന സഞ്ജു, ശിഖർ ധവാനു പരുക്കേറ്റപ്പോൾ സീനിയർ ടീമിലും ഇടംപിടിച്ചിരുന്നു. ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ചെങ്കിലും ബാറ്റിങിൽ മികവ് പുലർത്താൻ സാധിച്ചില്ല. എന്നാൽ ഉജ്ജ്വല ഫീൽഡിങ്ങുമായി സഞ്ജു കൈയടി നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates